Breaking News

യുവജന വ്യക്തിത്വ വികസന സെമിനാർ സംഘടിപ്പിക്കുന്നു.

കോടാലി : യുവതി-യുവാക്കളുടെ വ്യക്തിത്വവികാസത്തിനും നേതൃശക്തിപോഷണത്തിനുമായി കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന നെഹ്രു യുവകേന്ദ്രയുടെ തൃശൂർ ഘടകവുമായി സഹകരിച്ച് ഫാസ് പാഡി ഒരു ഏകദിന വ്യക്തിത്വ വികാസന സെമിനാർ സംഘടിപ്പിക്കുന്നു.

2014 ഫെബ്രുവരി 15 ശനിയാഴ്ച രാവിലെ 9 മുതൽ കോടാലി സർഗ്ഗ കോളേജ് ഹാളിൽ വച്ചാണ് സെമിനാർ. ബഹു. പഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീമതി ബിന്ദു ശിവദാസൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ എം.എൽ.എ. പ്രൊഫ. സി.രവീന്ദ്രനാഥ് സെമിനാറിന്റെ ഉദ്ഘാടനം നിർവഹിക്കും.

“പരിസ്ഥിതിയും വികസനവും” എന്ന വിഷയത്തിൽ ഡോ. സജീവും “കാർഷിക കേരളം” എന്ന വിഷയത്തിൽ പ്രൊഫ. കുസുമം ജോസഫും “വ്യവസായ സംരംഭങ്ങൾ” എന്ന വിഷയത്തിൽ ശ്രീ. എ.കെ.തോമസ്സും ക്ലാസ്സുകളെടുക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!