മദ്യപാനം-ചില(ദുഃഖ)സത്യങ്ങള്‍

Grapesഈഥൈല്‍ ആല്‍ക്കഹോള്‍ അഥവാ എഥനോള്‍ മദ്യത്തില്‍ പൊതുവെയും വൈനിലും ബീറിലും, കാണുന്ന ലഹരി പദാര്‍ഥമാണ്. ഈസ്റ്റ്, പഞ്ചസാര, അന്നജം ഇവ പുളിപ്പിച്ചാണ് ഇതുണ്ടാക്കുന്നത്

എങ്ങനെ ബാധിക്കുന്നു

മദ്യം ശരീരത്തിന്റെ എല്ലാ ഭാഗത്തെയും ബാധിക്കുന്നു.ഉദരത്തില്‍ നിന്നു പ്രത്യേകിച്ച്, ചെറുകുടലില്‍നിന്നും ഇത് എളുപ്പം രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു. തുടര്‍ന്ന് കേന്ദ്ര നാഡീവ്യൂഹത്തെ സ്വാധീനിക്കുന്നു.ഇതാണ് ലഹരിയുണ്ടാകാന്‍ കാരണം. കരളില്‍ വെച്ചാണ് മദ്യത്തിന്റെ ചയാപചയ പ്രവര്‍ത്തനം നടക്കുന്നത്. പക്ഷേ, ഒരു സമയത്ത് കരളിന് ചെറിയ അളവ് മദ്യം മാത്രമേ വിഘടിപ്പിക്കാന്‍ പറ്റൂ. ബാക്കിയുള്ളത് ശരീരത്തില്‍ മുഴുവന്‍ വ്യാപിക്കും. കഴിക്കുന്ന അളവനുസരിച്ച് ലഹരി ശരീരത്തെ ബാധിക്കും

വ്യത്യസ്തമായ സ്വാധീനം

വ്യക്തികള്‍ക്കനുസരിച്ച് ശരീരത്തില്‍ മദ്യത്തിന്റെ പ്രവര്‍ത്തനം മാറിക്കൊണ്ടിരിക്കും. പ്രായം, ലിംഗവ്യത്യാസം, വംശം, ശാരീരിക ക്ഷമത, തൊട്ടുമുന്‍പ് കഴിച്ച ഭക്ഷണത്തിന്റെ അളവ്,കുടിക്കുന്നതിന്റെ വേഗത, നിലവില്‍ കഴിക്കുന്ന മരുന്നുകളുടെ സ്വഭാവം, കുടുംബ ചരിത്രം എന്നിവയെല്ലാം സ്വാധീനിക്കുന്ന ഘടകങ്ങളാണ്

എന്തുകൊണ്ട് ഡ്രൈവിങ് പാടില്ല

വണ്ടി ഓടിക്കാന്‍ പ്രയാസമുണ്ടാകില്ലെങ്കിലും സുരക്ഷിത ഡ്രൈവിങ്ങിനുവേണ്ട സന്ദര്‍ഭങ്ങള്‍ വിലയിരുത്തി തീരുമാനമെടുക്കല്‍, ഇന്ദ്രിയങ്ങളെ ഏകോപിപ്പിക്കല്‍ തുടങ്ങിയവ മദ്യലഹരിയില്‍ സാധ്യമല്ലാതെ വരും. ഇത് അപകടമുണ്ടാക്കും.പലപ്പോഴും മറ്റുള്ളവരുടെ കഴിവുകൊണ്ടാണ് മദ്യപര്‍ സുരക്ഷിതമായി വീട്ടിലെത്തുന്നതെന്ന് വിദഗ്ധര്‍ പറയുന്നു

ബീര്‍ സുരക്ഷിതമദ്യമാണോ

അല്ല എന്നാണുത്തരം. 12 ഔണ്‍സ് ബീര്‍ അഞ്ച് ഔണ്‍സ് വൈനിനും ഒന്നര ഔണ്‍സ് സാധാരണ മദ്യത്തിനും തുല്യമാണ്. കഴിക്കുന്ന അളവാണ്, ഇനമല്ല പ്രധാനം

അധിക മദ്യപാനം എന്നാലെന്ത്

ദിവസേന രണ്ട് പെഗ്ഗിലധികം കഴിക്കുന്നത്്അധിക മദ്യപാനമായി കരുതാം. ഇത്തരക്കാര്‍ കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരും. മദ്യം കഴിക്കണമെന്ന കലശലായ തോന്നല്‍, ശാരീരിക-മാനസിക പ്രശ്‌നങ്ങളുണ്ടായിട്ടും മദ്യപാനം ഒഴിവാക്കാനാവാത്ത അവസ്ഥ,അളവ്് നിയന്ത്രിക്കാന്‍ കഴിയാതിരിക്കുക എന്നിവ ഒരാള്‍ മദ്യത്തിന് അടിമയാകുന്നതിന്റെ ലക്ഷണങ്ങളാണ്. രക്തത്തില്‍ മദ്യത്തിന്റെ അളവ് 0.08ശതമാനത്തില്‍ കൂടിയാല്‍ (ശരാശരി നാലു പെഗ്ഗിലധികം കഴിച്ചാല്‍) അതിനെ ബിംഗിള്‍ ഡ്രിങ്കിങ് എന്ന് വിശേഷിപ്പിക്കാം

എന്തുകൊണ്ട് ഹാനികരം

  1. തലച്ചോറിന്റെ പ്രവര്‍ത്തനം മന്ദീഭവിപ്പിക്കുന്നു,വിലയിരുത്തല്‍ ശേഷി കുറയ്ക്കുന്നു.
  2. ശരീരം താപം കൂടിയതായി തോന്നിക്കുന്നു എന്നാല്‍, ശരീരോഷ്മാവ് കുറയ്ക്കുന്നു
  3. കാന്‍സര്‍, മസ്തിഷ്‌കാഘാതം, കരള്‍ രോഗങ്ങള്‍ ഇവയ്ക്ക്് കാരണമാകുന്നു.
  4. സ്ത്രീകളില്‍ ഭ്രൂണത്തെ ബാധിക്കുന്നു
  5. വാഹനാപകടത്തിന് കാരണമാകുന്നു
  6. അധികം കഴിച്ചാല്‍ കോമ അവസ്ഥയും മരണവുമുണ്ടായേക്കാം
  7. ആത്മഹത്യാപ്രവണത കൂടുന്നു
  8. ആക്രമണ വാസന വര്‍ധിക്കുന്നു

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!