Breaking News

ചെമ്മീനും മാങ്ങയും

Chemmen and Mangoചെമ്മീനും മാങ്ങയും
By:Sherin Mathew

വെളിച്ചെണ്ണ – 1/ 4 കപ്പ്‌
ഉലുവ – 1/ 2 ടി സ്പൂണ്‍
കടുക് – 1/ 2 ടി സ്പൂണ്‍
ഉണക്ക മുളക് – 2-3 എണ്ണം
ഇഞ്ചി – 1 കഷണം നീളത്തിൽ അരിഞ്ഞത്
വെളുത്തുള്ളി – 6-8 എണ്ണം അരിഞ്ഞത്
കറിവേപ്പില – 3 തണ്ട്
കൊച്ചുള്ളി – 15 എണ്ണം കീറിയത്
പച്ചമുളക്- 5 എണ്ണം കീറിയത്
മുളകുപൊടി – 2 ടി സ്പൂണ്‍
മഞ്ഞൾ പൊടി – 1/ 2 ടി സ്പൂണ്‍
മല്ലിപൊടി – 1 ടേബിൾ സ്പൂണ്‍
ചെമ്മീൻ – 1/ 2 കിലോ
മാങ്ങാ – 1 ചെറിയത് പൂളി കഷണങ്ങൾ ആക്കിയത് (അല്ലെങ്കിൽ 1/ 2 കപ്പ്‌)
തേങ്ങാപാൽ – 1.5 കപ്പ്‌ (2+3 പാൽ ) + 1/ 2 കപ്പ്‌
ഉപ്പ് – ആവശ്യത്തിനു

ഒരു ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് മേലെ പറഞ്ഞിരിക്കുന്ന ക്രമത്തിൽ ഓരോന്നായി വഴറ്റി ഇങ്ങു വരട്ടെ.
പൊടികൾ മൂത്തൽ മതി കരിയരുത്.

ചെമ്മീൻ ഇട്ടു മാങ്ങയും ഇട്ടു തേങ്ങ പാൽ (2+3 പാൽ) ഒഴിച്ച് ഉപ്പു ചേർത്ത് തിളച്ചു വെന്തു പറ്റുമ്പോൾ 1)o പാൽ ചേർത്ത് ഇളക്കി തിളക്കുമ്പോൾ വാങ്ങാം.

Notes
മാഗ്ഗി പൌഡർ ഉപയോഗിക്കുവാണേൽ 2 ടേബിൾ സ്പൂണ്‍ 1.5 കപ്പ്‌ വെള്ളത്തിൽ കലക്കി ആദ്യം ചേര്ക്കാം. അവസാനം 1/ 2കപ്പ്‌ വെള്ളത്തിൽ 1 ടേബിൾ പൌഡർ സ്പൂണ്‍ കലക്കി ചേര്ക്കാം.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!