Breaking News

പുതിയ എസ് ക്ലാസ്: വില 1.57 കോടി

ന്യൂഡല്‍ഹി: മേബാക്ക് കാറുകളുടെ രൂപഭംഗിയുമായി പുതിയ എസ് ക്ലാസ് ഇന്ത്യന്‍ വിപണിയില്‍ മെഴ്‌സിഡീസ് ബെന്‍സ് അവതരിപ്പിച്ചു. 1.57 കോടിയാണ് ന്യൂഡല്‍ഹിയിലെ എക്‌സ് ഷോറൂംവില. ജര്‍മനിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയശേഷം ഇറക്കുമതി ചെയ്യുന്ന എസ് 500 വേരിയന്റ് മാത്രമാവും ആദ്യഘട്ടത്തില്‍ വിപണിയിലെത്തുക. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന വിലകുറഞ്ഞ എസ് ക്ലാസ് പിന്നീട് വിപണിയിലെത്തുമെന്നാണ് സൂചന. ആദ്യഘട്ടം വിപണിയിലെത്തുന്ന 125 ലിമിറ്റഡ് എഡിഷന്‍ കാറുകളുടെ ബുക്കിങ് പൂര്‍ത്തിയായിക്കഴിഞ്ഞു. ഏപ്രിലില്‍ കാറുകള്‍ബുക്കുചെയ്തവര്‍ക്ക് ലഭിക്കും. ഒറ്റ ബള്‍ബുപോലും പുതിയ എസ് ക്ലാസില്‍ ഘടിപ്പിച്ചിട്ടില്ല എന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്. എല്‍ ഇ ഡിയാണ് പ്രകാശം പരത്താന്‍ കാറില്‍ ഉപയോഗിച്ചിരിക്കുന്നത്.

എയര്‍ സസ്‌പെന്‍ഷന്‍ , ഫോര്‍ സോണ്‍ ക്ലൈമെറ്റ് കണ്‍ട്രോള്‍ , പനോരമിക് സണ്‍റൂഫ്, എല്‍ ഇ ഡി ഹെഡ് ലാമ്പുകള്‍ , ബ്ലൂടൂത്ത് – വൈ ഫൈ കണക്ടിവിറ്റി, നൈറ്റ് വിഷന്‍ അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോള്‍ , 24 സ്പീക്കറുകള്‍ ഉള്‍പ്പെട്ട ഓഡിയോ സിസ്റ്റം തുടങ്ങിയവയാണ് സവിശേഷതകള്‍ . റോഡിന്റെ അവസ്ഥ മനസിലാക്കി സസ്‌പെന്‍ഷന്‍ സ്വയം ക്രമീകരിക്കുന്ന റഡാര്‍ സംവിധാനവും എസ് ക്ലാസില്‍ മെഴ്‌സിഡീസ് ബെന്‍സ് ഒരുക്കിയിട്ടുണ്ട്. എന്നാല്‍ രാജ്യത്ത് സാധാരണക്കാര്‍ക്ക് റഡാറുകള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടില്ലാത്തിനാല്‍ ഈ സംവിധാനം ഇന്ത്യയില്‍ വില്‍ക്കുന്ന എസ് ക്ലാസുകളില്‍ ഉണ്ടാവില്ല.
4.6 ലിറ്റര്‍ വി 8 ട്വിന്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. 469 പി എസ് പരമാവധി കരുത്തും 700 എന്‍ എം പരമാവധി ടോര്‍ക്കും നല്‍കുന്നതാണ് എന്‍ജിന്‍ . പ്രാദേശികമായി നിര്‍മ്മിക്കുന്ന ഡീസല്‍ എന്‍ജിന്‍ കരുത്തുപകരുന്ന എസ് ക്ലാസ് 2014 ല്‍തന്നെ വിപണിയില്‍ എത്തുമെന്നാണ് സൂചന.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!