കൊടകര : സിന്‍ഡിക്കേറ്റ് ബാങ്ക് മറ്റത്തൂര്‍ ശാഖയുടെ കാര്‍ഷിക-കുടുംബശ്രീ ലോണ്‍ മേളയോടനുബന്ധിച്ച് കോടാലി അക്ഷയ ഹാളില്‍ നടന്ന ഹൈടെക് ഫാമിംഗിനെക്കുറിച്ചുള്ള സെമിനാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ശിവദാസന്‍ ഉദ്ഘാടനം ചെയ്തു. കുഴൂര്‍ ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസര്‍ സുജിത്ത് പി.ജി. ക്ലാസ്സ് നയിച്ചു.
ഗ്രാമപഞ്ചായത്തംഗം ബെന്നി തൊണ്ടുങ്ങല്‍ അധ്യക്ഷനായിരുന്നു. വായ്പാ വിതരണം ബാങ്ക് റീജ്യണല്‍ അസി.ജനറല്‍ മാനേജര്‍ യു.പി.നാരായണന്‍ നിര്‍വ്വഹിച്ചു. സി.ഡി.എസ്.ചെയര്‍പേഴ്‌സണ്‍ രത്‌നം അരവിന്ദ്, ഗ്രാമപഞ്ചായത്തംഗം ഉമ്മുകുല്‍സു അസീസ്, വി.കെ.കാസിം എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ബാങ്ക് സീനിയര്‍ മാനേജര്‍ വി.സുരേന്ദ്രന്‍ സ്വാഗതവും ബാങ്ക് കൃഷി ഓഫീസര്‍ ലിഖില്‍ ഇ.കെ. നന്ദിയും പ്രകാശിപ്പിച്ചു.