Breaking News

ലഹരിവിരുദ്ധ സെമിനാര്‍ നടത്തി

Dwt Seminarകോടാലി : കോടാലി ഡ്രൈവേഴ്‌സ് വെല്‍ഫെയല്‍ ട്രസ്റ്റ് കൊടുങ്ങ എസ്.എന്‍.ഡി.പി., കോടാലി സി.എച്ച്.സി എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ സെമിനാര്‍ കൊടുങ്ങ എസ്.എന്‍.ഡി.പി. ഹാളില്‍ നടത്തി. പഞ്ചായത്ത് മെമ്പര്‍ എ.കെ.പുഷാപാകരന്‍ അധ്യക്ഷനായിരുന്നു.

കൊടകര ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.പി.ജോണി ഉദ്ഘാടനം ചെയ്തു.  സാമൂഹ്യപ്രവര്‍ത്തക അഡ്വ. ഫരിദ അന്‍സാരി, എം.കെ.അസൈനാര്‍ (സി.എച്ച്.സി.മറ്റത്തൂര്‍) എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു.  ജാന്‍സി ദേവസ്സി, ക്ലാര ജോണി, കെ.ആര്‍.ഔസേപ്പ്, ജോയ് കൈതാരത്ത്, പി.ജി.മോഹനന്‍, ഗോപാലകൃഷ്ണന്‍ മടപാട്ടില്‍, പി.യു.ഷാജഹാന്‍ എന്നിവര്‍ സംസാരിച്ചു.  മദ്യവിരുദ്ധ പ്രവര്‍ത്തകന്‍ സി.കെ.കുട്ടിയെ ചടങ്ങില്‍ ആദരിച്ചു.  ചികിത്സാ സഹായവിതരണം 19-ാം വാര്‍ഡ് ബാലസഭ കോ-ഓര്‍ഡിനേറ്റര്‍ ലൈല റസാഖ് നിര്‍വ്വഹിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!