കൊടകര : വാസുപുരം സെന്റ് ആന്റണീസ് പള്ളിയില്‍ നിന്ന് കനകമല മാര്‍തോമ കേന്ദ്രത്തിലേയ്ക്ക് പദയാത്ര നടത്തി. വികാരി ഫാ. ഷിബു നെല്ലിശ്ശേരി, കൈകാരന്മാരായ ആന്റണി ഉദിനിപറമ്പില്‍, മത്തായി വടക്കന്‍, കണ്‍വീനേഴ്‌സ് ആയ ജോയ് അരിക്കാട്ട്, സിബി പൗലോസ്, യൂത്ത് മൂവ്വ്‌മെന്റ് പ്രസിഡന്റ് റെമിന്‍ നെല്ലിപ്പിള്ളി, കേന്ദ്രസമിതി പ്രസിഡന്റ് വിനോദ് ചെരുപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഏഴുകിലോമീറ്ററോളം ഉള്ള പദയാത്രയില്‍ ധാരാളം വിശ്വാസികള്‍ പങ്കെടുത്തു. കനകമല മാര്‍തോമ കേന്ദ്രത്തില്‍ പള്ളി വികാരി ഫാ. ജോണ്‍ കവലക്കാട്ടും കമ്മിറ്റി അംഗങ്ങളും യാത്രയ്ക്ക് ഉജ്ജ്വല സ്വീകരണം നല്‍കി.