പേരിലെ ഐതിഹ്യം
അയ്യന്‍ ചിരികണ്ടന്‍ എന്ന സാമന്തരാജവിന്റെ കീഴിലായിരുന്നതും ഇന്നു മുകുന്ദപുരം താലൂക്ക് എന്നറിയപ്പെടുന്നതുമായ ഭൂപ്രദേശത്തെ ഒരു ഭാഗമാണ് കൊടകര ഗ്രാമപഞ്ചായത്ത്. പന്തല്ലൂര്‍ പള്ളത്ത് മഠത്തില്‍ കര്‍ത്താക്കന്മാരുടെ കൈവശമായിരുന്നു ഈ പ്രദേശം. കോടശ്ശേരി കര്‍ത്താക്കന്മാര്‍ ബലം പ്രയോഗിച്ചും അല്ലാതേയും പന്തല്ലൂര്‍ മഠത്തില്‍ കര്‍ത്താക്കന്മാരുടെ ഒട്ടേറെ ഭൂമി കൈവശപ്പെടുത്തി. എന്തൊക്കെ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിട്ടും പന്തല്ലൂര്‍ പള്ളത്ത് മഠത്തില്‍ കര്‍ത്താക്കന്മാര്‍ കോടശ്ശേരി കര്‍ത്താക്കന്മാര്‍ക്ക് കൊടുക്കാതെ കൈവശം വച്ച ഈ കരയെ ‘കൊടുക്കാത്ത കര’ എന്നു വിളിച്ചുവന്നു. ഇത് പിന്നിട് ‘കൊടകര’ എന്നറിയപ്പെട്ടു എന്നതാണ് ഏറ്റവും പ്രബലമായ ചരിത്രം. ഇതു കൂടാതെ മറ്റൊന്നുകൂടി കേട്ടുവരുന്നു. ഈ കരയ്ക്കുചുറ്റും കുടയിലെ ആറു കമ്പികൾ പോലെ മറ്റത്തൂർ, പറപ്പൂക്കര, മുരിയാട്, ആളൂർ, പോട്ട, നെല്ല്ലായി എന്നിങ്ങനെ ആറ് ഗ്രാമങ്ങൾ സ്ഥിതി ചെയ്യുന്നു. ഇവയുടെ കേന്ദ്രമായി വർത്തിച്ചിരുന്നത് കൊണ്ടാവാം ഈ പേർ വന്നതെന്നും പറയപ്പെടുന്നു.
കൊടകര ഷഷ്‌ഠിപ്പെരുമ
കേരളത്തിലെ ഷഷ്‌ഠിയാഘോഷങ്ങളുടെ പൈത്യകം കൊടകരയ്ക്ക് അവകാശപ്പെട്ടതാണ്. കുന്നത്യക്കോവില്‍ ശ്രീ സുബ്രമഹ്ണ്യ ക്ഷേത്രത്തില്‍ നടക്കുന്ന ഷഷ്‌ഠിയാണ് കേരളത്തിലെ ഏറ്റവും ആദ്യത്തെ ഷഷ്‌ഠി മഹോത്സവം എന്നു കരുതുന്നു.ആറാട്ടുപുഴ പൂരത്തില്‍ പങ്കെടുത്തു മടങ്ങുന്ന പൂനിലാര്‍ക്കാവ് ഭഗവതിയും പിഷാരിക്കല്‍ ഭഗവതിയും കൂടി ആ ദിവസം മുഴുവനും കുന്നത്യക്കോവില്‍ ശിവക്ഷേത്രത്തില്‍ ചിലവഴിച്ചു മടങ്ങുന്ന പതിവുണ്ട്. ശിവക്ഷേത്രത്തിനു താഴെ സ്ഥിതി ചെയ്യുന്ന വിഷ്ണുക്ഷേത്രത്തില്‍ ചിങ്ങമാസത്തിലെ അഷ്‌ടമിരോഹിണിയും വ്യശ്ചികമാസത്തിലെ ദ്വാദശിയും വിശേഷദിവസങ്ങളാണ്. ക്ഷേത്രമതിലകത്ത് പരശുരാമന്‍ കിടക്കാന്‍ ഉപയോഗിച്ച ഒറ്റപ്പാളി കല്ലും, തലയ്‌ക്കു വച്ചിരുന്നഉരുളന്‍ കല്ലും ഇന്നുമുണ്ട്.
സമകാലീന വിദ്യഭ്യാസ, വ്യവസായ, രാഷ്ട്രീയ ചരിത്രം
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തില്‍ ആരംഭിച്ച ലോവര്‍ പ്രൈമറി സ്‌ക്കൂളാണ് ഔപചാരിക വിദ്യഭ്യാസ രംഗത്തെകൊടകരയുടെ ആദ്യത്തെ കാല്‍ വെയ്പ്പ്. പടിഞ്ഞാറെ കുന്നത്ത് മൂസ്സ് നമ്പൂതിരിയുടെ നേത്യത്വത്തില്‍ നാട്ടുകാരുടെ ശ്രമഫലമായി 1908 ല്‍ ആരംഭിച്ച ആ വിദ്യാലയമാണ് ഇന്ന് കൊടകരയുടെ ഹ്യദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഗവ. എല്‍.പിസ്‌ക്കൂള്‍.
ഇന്നു ഇരിഞ്ഞാലക്കുട രൂപത കോര്‍പ്പറേറ്റ് മാനേജ് മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പേരാമ്പ്ര സെന്റ് ആന്റണീസ് എല്‍.പി. സ്‌ക്കൂള്‍ തുടങ്ങിയത് 1924 ലാണ് . തേശ്ശേരിയിലും ഒരു എല്‍.പി സ്‌ക്കൂള്‍ ആരംഭിക്കുകയും കാലക്രമേണെ അത് യു.പിആക്കി ഉയര്‍ത്തുകയും ചെയ്തു. ഈ സ്‌കൂളിന്റെ പ്രഥമ ഹെഡ് മാസ്റ്ററായിരുന്നത് സാമൂഹ്യ സേവനരംഗത്തും ദേശീയപ്രസ്ഥാനവുമായി ബന്ധപ്പെട്ടും പ്രവര്‍ത്തിച്ച് വ്യക്തിമുദ്ര പതിപ്പിച്ച വൈലോപ്പിള്ളി സുബ്രമഹ്ണ്യന്‍ മാസ്റ്ററായിരുന്നു. 1948ല്‍ മനക്കുളങ്ങര കെ.വി.യു.പി. സ്‌ക്കൂള്‍ ആരംഭിച്ചു. സ്വകാര്യ വ്യക്തികളുടേയും കുടുംബങ്ങളുടേയും ശ്രമഫലമായാണ് ഈ രണ്ടുസ്‌കൂളുകള്‍ ആരംഭിച്ചത്.
1948 ലാണ്‍ കൊടകര ഡോണ്‍ബോസ്‌കോ എല്‍.പി.സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. സെന്റ് സേവിയേഴ്‌സ്അനാഥാലയത്തിന്റെ ചുമതലക്കാരനായെത്തിയ വൈന്തല സ്വദേശി വലിയ വീട്ടില്‍ കുര്യാക്കോസ് മാസ്റ്ററുടെ ശ്രമങ്ങളാണ്ഈ സ്‌കൂള്‍ അനുവദിച്ചു കിട്ടുന്നതിനിടയാക്കിയത്. ഈ വിദ്യാലയം 1966 ല്‍ യു.പി ആയും 1982 ല്‍ ഹൈസ്‌ക്കൂളായും ഉയര്‍ന്നു. പുലിപ്പാറകുന്നില്‍ ജി.ഡബ്‌ള്യു.എല്‍.പി സ്‌ക്കൂളിന്റെ പ്രവര്‍ത്തനം ആരംഭിച്ചത് 1967 ലാണ്‍. ശ്രീ. കണ്ടന്മാസ്റ്ററുടെ നേത്വത്തത്തിലാണ് ഇവിടത്തെ സ്‌ക്കൂള്‍ പ്രവര്‍ത്തനം തുടങ്ങിയത്. കൊടകരയില്‍ ഒരു ഹൈസ്‌കൂള്‍ സ്ഥാപിച്ചത് 1944 ലാണ് . എട്ട്, ഒന്‍പത്, പത്ത് ക്ലാസ്സുകള്‍ ഒരേ വര്‍ഷം തന്നെ ആരംഭിച്ചു.ശ്രീ. എ. ക്യഷ്ണവാരിയര്‍ ആയിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്റര്‍. വരന്തരപ്പിള്ളി, മുപ്‌ളിയം, ചെങ്ങാലൂര്‍, വെള്ളിക്കുളങ്ങര, പോട്ട, കനകമല, ആനന്ദപുരം, മുരിയാട് തുടങ്ങി വിദൂര ഗ്രാമങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കുപോലും ഈ വിദ്യാലയം അനുഗ്രഹമായി. സ്ഥാപക മാനേജരായിരുന്ന അരിക്കാട്ട് വേലായുധ മേനോന്റെ മരണശേഷം 1947 ല്‍ ഒരു പത്തംഗസമിതിയും പിന്നീട് നായര്‍ സമുദായവും നായര്‍ സമാജവും സ്‌കൂള്‍ എറ്റെടുത്തു നടത്തി. 1950 ല്‍ സ്‌ക്കൂളിന്റെ നടത്തിപ്പ് അദ്ധ്യാപകസംഘടനക്കായി. സര്‍ക്കാര്‍ ഈ സ്‌കൂള്‍ എറ്റെടുത്തത് 1958 ജുണ്‍ രണ്ടിനാണ് .
1947 ലെ എസ്.എസ്.എല്‍.എസി. പരീക്ഷയില്‍ 48-ല്‍ 45 പേരും വിജയിച്ച് കൊച്ചി സംസ്ഥാനത്തെ പ്രഥമ സ്ഥാനംനേടാന്‍ ഈ സ്‌കൂളിനു കഴിഞ്ഞു. പില്‍ ക്കാലത്ത് മലയാള സാഹിത്യ നഭോമണ്ഡലത്തില്‍ ഉദിച്ചുയര്‍ന്ന സര്‍വ്വശ്രീ.എന്‍.വി.ക്യഷ്ണവാര്യര്‍, കെ.എസ്. മേനോന്‍, പി.ജി.പി പിള്ള എന്നിവരുടെ സേവനം ഈ സ്‌കൂളിനു ലഭ്യമായതും ഈ കാലഘട്ടത്തിലാണ് . 1960 കളില്‍ ഓരോ ക്ലാസ്സിനും പതിനഞ്ച് ഡിവിഷനുകളോളം ഉണ്ടാകുകയും സ്ഥലപരിമിതി മൂലം ഷിഫ്ട് സമ്പ്രദായം എര്‍പ്പെടുത്തേണ്ടിവരികയുമുണ്ടായി.
1967 ല്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ സ്‌കൂള്‍ നിലവില്‍ വന്നു. അപ്പോള്‍ എല്‍.പി. ബോയ്‌സും എല്‍.പിഗേള്‍സും ചേര്‍ന്ന് ഇന്നത്തെ എല്‍.പി കെട്ടിടത്തില്‍ – എല്‍.പി. ഗേള്‍സ് കെട്ടിടം ഇപ്പോഴത്തെ ഗേള്‍സ് ഹൈസ്‌ക്കൂളായുംജി.എന്‍.എച്ച്. എസ് ഇപ്പോഴത്തെ ബോയ്‌സ് സ്‌ക്കൂളായും മാറി. ഈ അടുത്ത അവസരത്തിലാണ് +2 സ്‌ക്കൂള്‍ ഗേള്‍സ്ഹൈസ്‌ക്കൂളിനോട് ചേര്‍ത്തത്.
കൊടകരയില്‍ 1950 കള്‍ക്ക്മുമ്പ് വ്യവസായിക മുന്നേറ്റത്തിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. ഇതിന്റെ വ്യക്തമായതെളിവായിരുന്നു കൊടകരയിലെ ഗ്രാമോദ്ധാരണം. ഇതില്‍ 20 തറികളുള്ള ഒരു നെയ്ത്ത് കേന്ദ്രം ഉണ്ടായിരുന്നു. ഇതിനെചുറ്റിപ്പറ്റി നിരവധി നൂല്‍നൂല്പു കേന്ദ്രങ്ങളും ഒരു തുണി വിപണന കേന്ദ്രവും പ്രവര്‍ത്തിച്ചിരുന്നു. കൊടകരയില്‍ ഒരു തുണിമില്‍സ്ഥാപിക്കുന്നതിനുവേണ്ടിവന്ന അളഗപ്പ ചെട്ടിയാര്‍ ഇവിടെ സ്ഥലം ലഭിക്കാതിരുന്നതുകൊണ്ട് ആമ്പല്ലൂരില്‍ കമ്പനിസ്ഥാപിച്ചു എന്നും പറയപ്പെടുന്നു.ആദ്യകാല വ്യവസായങ്ങളായി കൊടകരയിലുണ്ടായിരുന്നത് ഒരു റൈസ് മില്ലും ഒരു തീപ്പെട്ടി കമ്പനിയും ഓട്ടുകമ്പനിയുമാണ്‍.ഇതില്‍ ഓട്ടു കമ്പനി ഇപ്പോഴും നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്.
പഴയ കൊച്ചി രാജ്യത്തിന്റെ ഭാഗമായിട്ടാണ് കൊടകര കേരള രാഷ്ട്രീയ ചരിത്രത്തില്‍ സ്ഥാനം പിടിക്കുന്നത്. 1956 ലാണ്ഐക്യകേരളം നിലവില്‍ വന്നത്. കേരളപ്പിറവിക്ക് ശേഷം ചാലക്കുടി-ആമ്പല്ലൂര്‍ ദ്വയാംഗ മണ്ഡലത്തില്‍ ഉള്‍പ്പെട്ടിരുന്നകൊടകര 1960ലാണ് സ്വതന്ത്ര മണ്ഡലമായി മാറിയത്. ആ വര്‍ഷം കോണ്‍ഗ്രസിലെ ടി.പി.സീതാംബരന്‍ ഇവിടെനിന്നുംവിജയിച്ചു. ’67ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.ഐയിലെ പി.എസ്.നമ്പൂതിരി കൊടകരയെ പ്രതിനിധാനംചെയ്തു. ’70 മുതല്‍ ’77 വരെ മുഖ്യമന്ത്രിയായിരുന്ന സി.അച്യുതമേനോന്‍ കൊടകരയില്‍ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്.’77ലും ’80ലും കേരള കോണ്‍ഗ്രസ് -എമ്മിലെ ലോനപ്പന്‍ നമ്പാടനായിരുന്നു എം.എല്‍.എ. ’82 തെരഞ്ഞെടുപ്പില്‍കോണ്‍ഗ്രസ് -എസിലെ സി.ജി.ജനാര്‍ദനന്‍ വിജയിച്ചു. ’87ലും ’91ലും ’96ലും 2001ലും നടന്ന തെരഞ്ഞെടുപ്പുകളില്‍കോണ്‍ഗ്രസിലെ കെ.പി.വിശ്വനാഥന്‍ തുടര്‍ച്ചയായി വിജയിച്ചു. എന്നാല്‍, 2006ല്‍ നടന്ന തെരഞ്ഞെടുപ്പില്‍സി.പി.എമ്മിലെ പ്രഫ.സി.രവീന്ദ്രനാഥിനോട് 19,820 വോട്ടുകള്‍ക്ക് കെ.പി.വിശ്വനാഥന് അടിയറവ് പറയേണ്ടിവന്നു.
പഴയ കൊടകര മണ്ഡലത്തില്‍ കൊടകര, മറ്റത്തൂര്‍, വരന്തരപ്പിള്ളി, തൃക്കൂര്‍, നെന്മണിക്കര, അളഗപ്പ നഗര്‍, പുതുക്കാട്എന്നിങ്ങനെ ഏഴ് പഞ്ചായത്തുകളാണുണ്ടായിരുന്നത്. ഇതില്‍ കൊടകര പഞ്ചായത്ത് ഇപ്പോള്‍ ചാലക്കുടി മണ്ഡലത്തിന്റെഭാഗമായി. 2011 മെയ് മാസത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ചാലക്കുടി മണ്ഡലത്തില്‍ നിന്നും വിജയിച്ചബി.ഡി.ദേവസ്സിയാണ് ഇപ്പോള്‍ കൊടകരയുടെ എം.എല്‍.എ. കൊടകര പ്രതിനിധികള്‍ നാലുതവണ സംസ്ഥാന മന്ത്രിസഭയില്‍ അംഗങ്ങളായി. 1970 ഒക്ടോബര്‍ മുതല്‍ ’77 മാര്‍ച്ച് 22 വരെ മുഖ്യമന്ത്രിയായ സി.അച്യുതമേനോന്‍, 1980 ജനുവരി 25 മുതല്‍ ’81 ഒക്ടോബര്‍ 20 വരെ ഗതാഗതമന്ത്രിയായ ലോനപ്പന്‍ നമ്പാടന്‍, ’91 ജൂലൈ രണ്ട് മുതല്‍ ’94 നവംബര്‍ 16 വരെയും 2004 സെപ്റ്റംബര്‍ അഞ്ച് മുതല്‍ 2005 ഫെബ്രുവരി 10 വരെയും വനംമന്ത്രിയായ കെ.പി.വിശ്വനാഥന്‍ എന്നിവരാണ് കൊടകരക്ക് മന്ത്രിസഭയില്‍ പ്രാതിനിധ്യം നേടിത്തന്നവര്‍. ചരിത്രത്തിലേക്ക് മറഞ്ഞ കൊടകരയുടെ അവസാനത്തെ എം.എല്‍.എ പദവി പ്രഫ.സി.രവീന്ദ്രനാഥിന് സ്വന്തം.
സ്ഥാപനങ്ങള്‍
മൃഗസംരക്ഷണത്തിനായി മൃഗസംരക്ഷണ വകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു മൃഗാശുപത്രി കൊടകരയില്‍ പ്രവര്‍ത്തിച്ചുവരുന്നു. പന്നി, കോഴി, മുയല്‍, മുട്ടക്കോഴി, പശു എന്നിവയുടെ പരിപാലനകേന്ദ്രങ്ങള്‍ പഞ്ചായത്തില്‍ നിലവിലുണ്ട്. ദേശസാല്‍കൃത ബാങ്കായ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ഒരു ശാഖ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നു. തൃശ്ശൂര്‍ ജില്ലാ സഹകരണ ബാങ്ക്, ടീച്ചേഴ്‌സ് സഹകരണ ബാങ്ക്, കൊടകര കര്‍ഷക തൊഴിലാളി സഹകരണ സംഘം എന്നിവ സഹകരണ മേഖലയിലെ സ്ഥാപനങ്ങളാണ്.ഒട്ടേറെ സ്വകാര്യ ബാങ്കുകളാണ് ഇപ്പോള്‍ കൊടകരയില്‍ പ്രവര്‍ത്തിക്കുന്നത്.ധനലക്ഷ്മി, സൌത്ത് ഇന്ത്യന്‍ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ,സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രവാന്‍കൂര്‍, എച്.ഡി.എഫ്.സി ബാങ്ക് , കാത്തോലിക് സിരിയന്‍ ബാങ്ക്, ഇരിഞ്ഞാലക്കുട ടൌണ്‍ കോ- ഒപെരേട്ടീവ് ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് , കാനറ ബാങ്ക് എന്നിവയുടെ ഓരോ ശാഖകളും പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു. കൊടകര പഞ്ചായത്ത് കമ്മ്യൂണിറ്റിഹാള്‍,പുലിപ്പാറകുന്ന് കമ്മ്യൂണിറ്റിഹാള്‍ എന്നിവയും ഒരു സ്വകാര്യ കല്യാണമണ്ഡപവും പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നു. വൈദ്യുതി ബോര്‍ഡിന്റെ ഓഫീസ്, വില്ലേജ് ഓഫീസ്, ടെലഫോണ്‍ എക്‌സ്‌ചേഞ്ച് എന്നിവ കൊടകരയില്‍ നിലകൊള്ളുന്നു. കൊടകരയില്‍ പ്രവര്‍ത്തിച്ചുവരുന്ന കൃഷിഭവന്‍, മൈനര്‍ ഇറിഗേഷന്‍, ട്രസ്റ്റ് ചെക്ക് പോസ്റ്റ് എന്നിവ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളാണ്. കൊടകര പോലീസ് സ്റ്റേഷന്‍ പെരിങ്ങകുളം എന്ന സ്ഥലത്തിനടുത്താണ്സ്ഥിതി ചെയ്യുന്നത്. അപ്പോളോ ടയേഴ്‌സ് ആണ് പ്രധാന സ്വകാര്യ സ്ഥാപനം. 4 തപാല്‍ ഓഫീസുകള്‍ പഞ്ചായത്തിന്റെ അങ്ങിങ്ങായി സ്ഥിതിചെയ്യുന്നു.
ഗതാഗതരംഗം
ദേശീയപാത 47-ന്റെ ആറുകിലോമീറ്റര്‍ പഞ്ചായത്തില്‍ കൂടികടന്നുപോകുന്നു. 84 കി.മി ദൈര്‍ഘ്യം വരുന്ന പഞ്ചായത്തു റോഡുകള്‍ യാത്രാസൌകര്യം ലഭ്യമാക്കുന്നുണ്ടെങ്കിലും പഞ്ചായത്തിന്റെ വികസനപദ്ധതികള്‍ക്ക് കൂടുതല്‍ ഗതാഗത സൌകര്യങ്ങള്‍ ആവശ്യമായിവരുന്നു. വിദേശയാത്രകള്‍ക്കായി പഞ്ചായത്തു നിവാസികള്‍ ആശ്രയിക്കുന്നത് ഏറ്റവും അടുത്തുള്ള വിമാനത്താവളമായ നെടുമ്പാശ്ശേരി വിമാനത്താവളത്തെയാണ്. കല്ലേറ്റുംകര റെയില്‍വേ സ്റ്റേഷനാണ് പഞ്ചായത്തിന്റെ ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്‍. തുറമുഖം എന്നനിലയില്‍ കൊച്ചിതുറമുഖമാണ് പഞ്ചായത്തിനോട് ഏറ്റവും അടുത്തുള്ളത്. കൊടകര ബസ് സ്റ്റാന്റ് ആണ് പഞ്ചായത്തിന്റെ റോഡുഗതാഗതം കേന്ദ്രീകരിച്ചിരിക്കുന്ന ഒരു സ്ഥലം. ഗതാഗത മേഖലയിലെ പുരോഗതി വിളിച്ചറിയിക്കുന്ന ചിഹ്നങ്ങളാണ് ഇവിടുത്തെ പാലങ്ങള്‍, കൊടകര മേല്‍പാലം ഉള്‍പ്പെടെ ഏട്ടുപാലങ്ങള്‍ പഞ്ചായത്തിന്റെ റോഡുകളെ തമ്മില്‍ ബന്ധിപ്പിച്ചു കൊണ്ട് നിലകൊള്ളുന്നു.
വാണിജ്യരംഗം
പഞ്ചായത്തിലെ പ്രധാനപ്പെട്ട വ്യാപാരകേന്ദ്രങ്ങളാണ് കൊടകര, പേരാമ്പ്ര എന്നീ സ്ഥലങ്ങള്‍. കൊടകരയില്‍ സ്ഥിതി ചെയ്യുന്ന പഞ്ചായത്ത് ഓഫീസ് ഷോപ്പിംഗ് കോപ്‌ളക്‌സ് ഉള്‍പ്പെടെ രണ്ടു ഷോപ്പിംഗ് കോംപ്‌ളക്‌സുകള്‍ പഞ്ചായത്തില്‍ നിലവിലുണ്ട്. കൊടകരയില്‍ ഒരു മാര്‍ക്കറ്റും പ്രവര്‍ത്തിക്കുന്നുണ്ട്. നിരവധി ഷോപ്പിംഗ് കോപ്‌ളക്‌സ് ഇപ്പോള്‍ അങ്ങിങ്ങായി ഉയര്‍ന്നു കൊണ്ടിരിക്കുന്നു.
സാംസ്‌കാരികരംഗം
നിരവധി ആരാധനാലയങ്ങള്‍ ഈ പഞ്ചായത്തില്‍ ഉണ്ട്. കരുപ്പാകുളങ്ങര, കണ്ടംകുളങ്ങര, മനക്കുളങ്ങര തുടങ്ങിയ സ്ഥലങ്ങളിലെ ക്ഷേത്രങ്ങളും തേശ്ശേരി പള്ളി, ദേവമാതാപള്ളി, കൊടകര സെന്റ് ജോസഫ് തുടങ്ങിയ ക്രിസ്ത്യന്‍ പള്ളികളും ഹനഫി ജുമാമസ്ജിദും പഞ്ചായത്തിലെ പ്രധാന ആരാധനാലയങ്ങളാണ്. ഈ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ടുനടക്കുന്ന ഉത്സവം, പള്ളിപെരുന്നാള്‍, തിരുനാള്‍ എന്നീ വിവിധ ആഘോഷ പരിപാടികള്‍ പഞ്ചായത്തിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതുന്നവയാണ്. നാടകരംഗത്ത് പ്രസിദ്ധിയാര്‍ജ്ജിച്ച കൊടകര മാധവന്‍, സാഹിത്യനിരൂപകനായ എം.എസ്.മേനോന്‍, പത്രാധിപര്‍ ആയിരുന്ന ഡോ.വി.കൃഷ്ണവാര്യര്‍ എന്നിവര്‍ ഈ പഞ്ചായത്തിന്റെ മണ്‍മറഞ്ഞുപോയ സവിശേഷ വ്യക്തിത്വങ്ങളാണ്. സിനിമാതാരമായ കെ.ആര്‍.വിജയ, ഹരിജന മുന്നറ്റത്തിനായി പ്രവര്‍ത്തിച്ച പി.പി.കുഞ്ഞിപ്പേങ്ങന്‍, പി.സി. വേലായുധന്‍, സി.പി.കണ്ണന്‍ എന്നിവരും ഈ പഞ്ചായത്തില്‍ ഇന്നു ജീവിച്ചിരിക്കുന്നവരില്‍ പ്രമുഖരാണ്. കലാവേദി, രഞ്ജിനി തീയേറ്റേഴ്‌സ്, സഹൃദയവേദി തുടങ്ങിയ ക്‌ളബുകള്‍ കലാരംഗത്തും, അമേച്വര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍, വിക്ടറിക്‌ളബ്, യങ്ങസ്റ്റേര്‍സ് ക്രിക്കറ്റ് ക്‌ളബ് എന്നിവ കായികരംഗത്തും സമഗ്രമായ സംഭാവനകള്‍ നല്‍കിവരുന്നു. അഴകം,വല്ലപ്പടി, കാവുന്തറ, മൈത്രിനഗര്‍, വട്ടേക്കാട്, പുലിപ്പാറകുന്ന്, മനക്കുളങ്ങര ഗാന്ധിനഗര്‍ എന്നിവിടങ്ങളിലായി എട്ടു സാംസ്‌കാരിക സ്ഥാപനങ്ങളും പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നു. പഞ്ചായത്തുവായനശാല ഉള്‍പ്പെടെ ഏഴുവായനശാലകള്‍ പഞ്ചായത്തിന്റെ അങ്ങിങ്ങായി പ്രവര്‍ത്തിച്ചുവരുന്നു.
ആരോഗ്യരംഗം
ആരോഗ്യപരിപാലനരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന വിവിധ ആരോഗ്യകേന്ദ്രങ്ങള്‍ പഞ്ചായത്തിനകത്തുണ്ട്. അലോപ്പതി മേഖലയില്‍ ആറു സ്വകാര്യ ആശുപത്രികള്‍ നിലവിലുണ്ട്. സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി, കൊടകര പി.എച്ച്.സി, ഹോമിയോ ആശുപത്രി കനകമാല എന്നിവ പ്രാഥമിക ചികിത്സാ സൌകര്യങ്ങള്‍ ലഭ്യമാക്കുന്ന കേന്ദ്രങ്ങളാണ്. പ്രാഥമിക ഉപകേന്ദ്രങ്ങളുടെ 4 സബ് സെന്ററുകള്‍ തേശ്ശേരി, കനകമാല, കാരൂര്‍, വട്ടേക്കാട് എന്നിവിടങ്ങളില്‍ സ്ഥിതി ചെയ്യുന്നു. ആയുര്‍വേദം, ഹോമിയോപ്പതി എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് സ്വകാര്യ ആശുപത്രികള്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു.
ilike
'Ayyan Chirikandan', Mukundapuram, prathaanamaayum Irinjalakuda kendramaayi bharichirunna oru Pulaya raajaavaayirunnu. Adhehathimte ormakkulla oru maidaanavum, kshethravum ippozhum Irinjalakudayilunde, "Ayyankaavu" maidaanavum, "Ayyankaavu kshethravum".Ithu randum adheham nirmichathaane. Ippole 'varenya jaathikkomarangal ee rande naamangalum maattuvaan kulssitha sramangal olinjum, thelinjum nadathikondirikkunnu.Ithinne Congressum, CPMum pravarthichukondirikkunnu.
Raju Marath Waaooow.. thats so nice.. thank you so much..!
really superb
cheriya thettukal undu cbi maathramalla innu kodakara pamnchaayathil SBI, SBT, Canara bank, HDFC, CSB, iringlalakuda town co-op bank ennivayum ippol pravarthikkunnundu. Vere onnu thessery ennum vattekkaad ennum parayapedunna PHC sub center vallappadiyil aanu sthithi cheyyunnathu ividangalil PHC illa.
Thank you so much for the Correction. Highly Appreciated. Its updated.
koodaathe police sthithi cheyyunnathu peraambra junctionil alla peringakulam enna stopinaduthaanu.
valare valare nannayittundu….. ee post….nandi ithra vivarangal kodakaraye kurichu thannathinu.
Though I have born and brought up in Kodakara, this update is quite impressive and informative. Keep updating ….
Best wishes from Tamil Nadu..
Valare nannayittundu, Kodakarayile pazhaya Shanti Hospitaline kurichum, Vrindavan, Dwaraka, Ambadi – theatersine kurichum ezhuthamayirunnu.
KODAKARA IS HAVING APPOLLO TIRES FACTORY THAT SHALL BE ADDED
PUTHUKKAVU TEMPLE IS VERY IMPORTANT IN KODAKARA PANCHAYATH. DWARAKA THEATER WAS THE ONLY ENTERTAINMENT HUB IN AND AROUND KODAKARA. BOTH OMITTED. ANY WAY GOOD EFFORT CONGRATS
I belong to Kodakara kavil desam and that was the centre of my world. I am happy that kodakara soil gave birth to a lot of people who later became well known in various fields
i like kodakara.