ചെമ്പച്ചിറ: ലഹരി മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ജിഎച്ച്എസ്എസ് ചെമ്പച്ചിറയിലെ ലഹരി വിരുദ്ധ ക്ലബ്ബിന്റെയും എസ് പി സി യുടെയും ആഭിമുഖ്യത്തിൽ ദന്ത പരിശോധന ക്യാമ്പും, ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം മറ്റത്തൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ വി എസ് നിജില്‍ നിർവഹിച്ചു. സ്കൂൾ എം പി ടി എ പ്രസിഡൻറ് ശ്രീമതി ജിസി ടിറ്റൻ അധ്യക്ഷത വഹിച്ച യോഗത്തിന്,പ്രധാന അധ്യാപിക ശ്രീമതി അബ്സത് എ സ്വാഗതം ആശംസിച്ചു. എസ് എം സി ചെയർമാൻ ശ്രീ സുഭാഷ് ചന്ദ്ര ബോസ്, എം പി ടി എ അംഗം ശ്രീമതി അഖില സനു എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
പുതുക്കാട് താലൂക്ക് ആശുപത്രിയിലെ ഹെൽത്ത് സൂപ്പർവൈസർ ഇൻ ചാർജ്ജ് ശ്രീ സഹദേവൻ്റെ നേതൃത്വത്തിൽ, ആശുപത്രിയിലെ ദന്ത പരിശോധന വിഭാഗം ഡോക്ടർമാർ ക്യാമ്പിന് നേതൃത്വം വഹിച്ചു. എസ് പി സി പദ്ധതിയുടെ സി പി ഒ ശ്രീമതി അജിത പി കെ, വിദ്യാലയത്തിലെ കൗൺസിലിംഗ് അധ്യാപിക ശ്രീമതി വില്‍സി വർഗീസ്, വിദ്യാലയത്തിലെ ലഹരി വിരുദ്ധ ക്ലബ്ബിൻറെ ജോയിൻ കോഡിനേറ്റർ ശ്രീമതി രമ്യ കെ ആർ, എ സി പി ഓ ശ്രീമതി വിസ്മി വർഗീസ്, മറ്റു അധ്യാപകർ, പിടിഎ അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല ലഹരി വിരുദ്ധ ക്ലബ്ബ് ആർ പിയും വിദ്യാലയത്തിലെ ഹൈസ്കൂൾ അധ്യാപകനുമായ ശ്രീ രഞ്ജിത്ത് പി ആർ യോഗത്തിന് നന്ദി പറഞ്ഞു. തുടർന്ന് ഇരിങ്ങാലക്കുട റേഞ്ച് എക്സൈസ് വിമുക്തി കോഡിനേറ്റർ ശ്രീ രാജേന്ദ്രൻ സി വി യുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി.