മറ്റത്തൂർ : നിത്യസഹായമാതാ പള്ളിയിലെ ഊട്ടുതിരുനാൾ 30 ന് ആഘോഷിക്കും. കോടിയേറ്റം വാസുപുരം പള്ളി വികാരി ഫാ. ലിന്റോ തളിയനായത്ത് നിർവഹിച്ചു.
തിരുനാൾ ദിനത്തിൽ രാവിലെ 10 ന് കുർബാനക്കും സന്ദേശത്തിനും റവ. ഫാ. ചാക്കോ കാട്ടുപറമ്പിൽ കർമ്മികത്വം വഹിക്കും. തുടന്നു തിരുനാൾ പ്രദിക്ഷണം, ശേഷം നേർച്ച ഊട്ട് ഉണ്ടായിരിക്കുമെന്ന് വികാരി ഫാ. ജോൺസൺ മാനാടൻ അറിയിച്ചു.