കനകമല : കനകമല കരിശുമുടി തീർത്ഥാടത്തിന് ഭക്തജനങ്ങൾക്ക് നൽകുവാനുള്ള നേർച്ച തേനിൻ്റെയും, നേർച്ച എണ്ണയുടെയും വെഞ്ചിരിപ്പ് കർമ്മം ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ നിർവ്വഹച്ചു. തീർത്ഥാടനം റെക്ടർ ഫാ.ഷിബു നെല്ലിശ്ശേരി, ഫാ ജെയ്സൺ പാറേക്കാട്ടിൽ, ഫാ ജോസഫ് ഗോപുരം, ഫാ ലിജോ കരുത്തി, ഫാ വിത്സൻ മുക്കനാംപറമ്പിൽ, ഫാ ഫെമിൻ ചിറ്റിലപ്പിള്ളി, ഫാറഫേൽ പുത്തൻവീട്ടിൽ , ഫാ. മാത്യു തുണ്ടത്തിൽ എന്നിവർ സഹകാർമ്മികരായിരുന്നു. കൈക്കാരൻമാരായ
ആൻ്റണി കൊട്ടേക്കാട്ടുക്കാരൻ, ഡേവിസ് ചക്കാലക്കൽ, സബാസ്റ്റ്യൻ കളത്തിങ്കൽ, ലിജോ ചാതേലി, തീർത്ഥാടനം ജനറൽ കൺവീനർ ജോർജ് പന്തല്ലൂക്കാരൻ, പി ആർ ഒ ഷോജൻ ഡി വിതയത്തിൽ എന്നിവർ നേതൃത്വം നൽകി.