Breaking News

മന്ത്രിമണ്ഡലത്തെ  ഔഷദോധ്യാനമാക്കാനൊരുങ്ങി  മറ്റത്തൂര്‍ ലേബര്‍സഹകരണസംഘം

കൊടകര: വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥിന്റെ മണ്ഡലമായ പുതുക്കാടിനെ ഔഷധവനമാക്കാനുള്ള ഒരുക്കത്തിലാണ് മറ്റത്തൂര്‍ ലേബര്‍സഹകരണസംഘം. കുറുന്തോട്ടിയും കൊടുവേലിയും ഉള്‍പ്പെടെ പത്തിനം ഔഷധസസ്യങ്ങള്‍ വര്‍ഷത്തില്‍ പത്തുലക്ഷം ഉത്പാദിപ്പിച്ച് കേരളത്തിനുതന്നെ മാതൃകയാകുകയാണ് മറ്റത്തൂര്‍പഞ്ചായത്തിലെ മൂന്നുമുറി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ സഹകരണസംഘം.

പീച്ചിയിലെ കേരള വന ഗവേഷണ സ്ഥാപനത്തിന്റെ സാങ്കേതിക സഹായത്തോടെയാണ് മറ്റത്തൂര്‍ ലേബര്‍ സഹകരണ സംഘം ഔഷധവനം എന്ന പേരിലുള്ള ഈ പദ്ധതി നടപ്പിലാക്കുന്നത്.ഗുണമേന്മയുള്ള ഔഷധസസ്യങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനായി തൃശൂര്‍ ജില്ലയിലെ കുടുംബശ്രീ മിഷനുമായി സഹകരിച്ച് പുതുക്കാട് നിയോജക മണ്ഡലത്തിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.മണ്ഡലത്തില്‍ നൂറിലധികം ഏക്കര്‍സ്ഥലത്ത് ഔഷധവനനേഴ്സറിയുള്ളതില്‍ പകുതിയും അളഗപ്പനഗര്‍ പഞ്ചായത്തിലെ പൂക്കോടാണ് അമ്പതിലധികം ഏക്കര്‍ സ്ഥലത്ത് ഔഷധവനം പ്രവര്‍ത്തിക്കുന്നുണ്ട്.

കേരളത്തിലെ മുന്‍ നിര ആയുര്‍വ്വേദ മരുന്ന് നിര്‍മ്മാണ സ്ഥാപനങ്ങളായ ഔഷധി, കോട്ടക്കല്‍ ആര്യവൈദ്യശാല, വൈദ്യരത്നം ഔഷധശാല, ശാന്തിഗിരി ആയുര്‍വ്വേദ സിദ്ധവൈദ്യശാല എന്നീ കമ്പനികള്‍ക്ക് ആവശ്യമായ ഔഷധസസ്യങ്ങള്‍ ഈ പദ്ധതിയിലൂടെ നല്‍കും. കൃഷിക്കായി തിരഞ്ഞെടുത്തിരിക്കുന്ന 10 ഇനം ഔഷധസസ്യങ്ങളില്‍ ഏറ്റവും വാണിജ്യ സാധ്യതയുള്ളത് കുറുന്തോട്ടിയും കൊടുവേലിയുമാണ്. ഇവ കൂടാതെ ഓരില, മൂവില,ശതാവരി, കരിംകുറിഞ്ഞി, അടപതിയന്‍, കിരിയാത്ത്, കച്ചോലം, ആടലോടകം എന്നിവയാണ് മറ്റിനങ്ങള്‍.

കേരളത്തില്‍ ഔഷധസസ്യ തൈകള്‍ക്ക് മാത്രമായി ആരംഭിക്കുന്ന ഒരു നഴ്സറിയാണ് മറ്റത്തൂര്‍ ലേബര്‍ സഹകരണ സംഘത്തിന്റെ ഔഷധസസ്യ നഴ്സറി എന്നതും ഏറെ ശ്രദ്ദേയമാണ്. ഔഷധവനം പദ്ധതിക്ക് ദേശീയ ഔഷധസസ്യ ബോര്‍ഡിന്റെ പരിപൂര്‍ണ പിന്തുണയും, സഹായവും സൊസൈറ്റിക്ക് ലഭിക്കുന്നുണ്ട്. സംഘത്തിന്റെ ഔഷധസസ്യ നഴ്സറിയില്‍ ഇപ്പോള്‍ കുറുന്തോട്ടി, കച്ചോലം, കിരിയാത്ത്, ആടലോടകം, അടപതിയന്‍, ശതാവരി എന്നിവയുടെ ഉല്‍പ്പാദനമാണ് ആരംഭിച്ചിട്ടുള്ളത്.

പ്രതിമാസം ഒരു ലക്ഷത്തിനടുത്ത് ഔഷധസസ്യങ്ങള്‍ നഴ്സറിയില്‍ ഇപ്പോള്‍ ഉല്‍പ്പാദിപ്പിച്ച് വരുന്നുണ്ട്. ഔഷധസസ്യ കൃഷിയില്‍ സൊസൈറ്റി നേരിട്ട ഏറ്റവും പ്രധാന വെല്ലുവിളിയാണ് ഗുണമേന്മയുള്ള ഔഷധസസ്യങ്ങളുടെ ദൗര്‍ലഭ്യം. നഴ്സറി ആരംഭിച്ചതോടെ ഇതിനു പരിഹാരമായി. 2020-ല്‍ 300 ഏക്കര്‍ സ്ഥലത്ത് ഔഷധസസ്യകൃഷി വിപുലപെടുത്തുന്നതിനാണ് സംഘം ലക്ഷ്യം വച്ചിരിക്കുന്നത്. ഇപ്പോള്‍ ഈ പദ്ധതിക്ക് കൃഷി വകുപ്പും, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും സഹകരിച്ചു വരുന്നുണ്ട്.

അളഗപ്പനഗറിലെ ഔഷധവനം കൂടാതെ മറ്റത്തൂരില്‍ കദളിയും തൃക്കൂരില്‍ പാവക്കയും സംഘത്തിന്റെ ആഭിമുഖ്യത്തില്‍ വിപുലമായതരത്തില്‍ കൃഷിചെയ്തുവരുന്നുണ്ട്.സഹകരണസ,ംഘത്തിന്റെ പത്താംവാര്‍ഷികത്തോടനുബന്ധിച്ച് ഔഷധസസ്യസംഭരണ സംസ്‌കരണകേന്ദ്രവും ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് എ.കെ.സുകുമാരന്‍ പ്രസിഡണ്ടും കെ.പി.പ്രശാന്ത് സെക്രട്ടറിയുമായ മറ്റത്തൂര്‍ ലേബര്‍സഹകരണസംഘം.

പത്താംവാര്‍ഷികത്തോടനുബന്ധിച്ച് നടന്ന പത്തിനകര്‍മപദ്ധതികളുടെ ഉദ്ഘാടനം ദേവസ്വം -സഹകരണ വകുപ്പുമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു.മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി.സി.സുബ്രന്‍ അധ്യക്ഷത വഹിച്ചു. ഔഷധി മാനേജിംഗ് ഡയറക്ടര്‍ കെ.വി.ഉത്തമന്‍ അശോകവനം പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!