ആനന്ദപുരം: മുരിയാട് ഗ്രാമപഞ്ചായത്തിന്റെ പച്ചക്കറി കൃഷി പദ്ധതിയുടെ ഭാഗമായി ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍സെക്കന്ററി സ്‌കൂളിലെ എന്‍. എസ്. എസ്. വളണ്ടിയര്‍മാര്‍ ഒരുക്കിയ കുട്ടികൃഷിയിടത്തിലെ വിളവെടുപ്പ് മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു.
പി.ടി.എ. പ്രസിഡന്റ് എ. എം. ജോണ്‍സണ്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ കെ. വൃന്ദകുമാരി, മാനേജ്‌മെന്റ് പ്രതിനിധി എ. എന്‍. വാസുദേവന്‍, പ്രിന്‍സിപ്പല്‍ ബി. സജീവ്, എന്‍. എസ്. എസ്. പ്രോഗ്രാം ഓഫീസര്‍ സന്ധ്യ പി. പി., വളണ്ടിയര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. വിളവെടുത്ത പച്ചക്കറികള്‍ സ്‌കൂളിലെ അടുക്കളയിലേക്ക് ഉച്ചഭക്ഷണത്തിനായി കൈമാറി.