കൊടകര : പേരാമ്പ്ര സരസ്വതി വിദ്യാനികേതന്‍ സെന്‍ട്രല്‍ ആഭിമുഖ്യത്തില്‍ കേരളപിറവി ആഘോഷിച്ചു. വിവേകാനന്ദ ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ രമ കൃഷ്ണന്‍കുട്ടി ദീപം തെൡയിച്ചു. മാതൃസമിതി പ്രസിഡന്റ് അഡ്വ.സന്ധ്യ സന്തോഷ് അധ്യക്ഷത വഹിച്ചു.
സംസ്‌കൃതാധ്യാപകന്‍ കൃഷ്ണപ്രസാദ് കേരളപിറവിയുടെ സന്ദേശം പകര്‍ന്നു. കേരളത്തനിമയുള്ള കലാരൂപങ്ങളുടെ അവതരണവും ക്വിസ്സ് മത്സരവും സംഘടിപ്പിച്ചു. മാനേജര്‍ ടി കെ സതീഷ് , അസി.മാനേജര്‍ സതീഷ് ശങ്കര്‍, പ്രിന്‍സിപ്പാള്‍ പി ജി ദിലീപ് എന്നിവര്‍ നേതൃത്വം വഹിച്ചു.