കൊടുങ്ങ: തൃശ്ശൂര്‍ ജില്ലയിലെ മറ്റത്തൂര്‍ പഞ്ചായത്തിലെ വെള്ളിക്കുളങ്ങരക്കടുത്ത് കൊടുങ്ങയില്‍ സ്ഥിതി ചെയ്യുന്ന അതി പുരാതന ക്ഷേത്രമായ കൊടുങ്ങ ശ്രീ ദുര്‍ഗ്ഗാദേവി ക്ഷേത്രത്തിലെ നടപാത സമര്‍പ്പണ ചടങ്ങ് ക്ഷേത്രം തന്ത്രി മിഥുന്‍ രാമചന്ദ്രന്‍റെയും,മേല്‍ശാന്തി അഭിലാഷ് വയലാര്‍ എന്നിവരുടെ മുഖ്യ കാര്‍മ്മികത്വത്തോടെ സമര്‍പ്പിച്ചു.
ചടങ്ങില്‍ ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡണ്ട് സുധന്‍ ആളോന്‍, സെക്രട്ടറി സജീവന്‍ കൈലാന്‍ , വൈസ് പ്രസിഡണ്ട് ബിജു ഓടാട്ടില്‍, ജോയിന്‍ സെക്രട്ടറി നവനീത് കല്ലിങ്ങപുറം, കമ്മിറ്റി അംഗങ്ങളായ അജിത്ത് തേമാത്ത് , സുന്ദരന്‍ ആളോന്‍, സുഗോഷ് പെരിഞ്ചേരി, വിപിന്‍ നാരായണന്‍, അഭിലാഷ് പിഷാരം, ഹേമലത സുരേഷ് ,ബിന്ദു വടേക്കാട്ടില്‍, ഓമന അരവിന്ദന്‍, ശില്പി ബാബു ശങ്കര്‍ മേലൂര്‍, മാതൃസമിതി അംഗങ്ങളും ഭക്തജനങ്ങളും പങ്കെടുത്തു.