കൊടകര : ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന യോഗാസന – ചെസ്സ് ചാമ്പ്യന്‍ഷിപ്പ് നന്തിക്കര ശ്രീരാമകൃഷ്ണ വിദ്യാനികേതന്‍ പബ്ലിക് സ്കൂളില്‍ നടന്നു. മുന്‍ യോഗ ചാമ്പ്യന്‍ കുമാരി അനുഷ സി. എം. ഉദ്ഘാടനം ചെയ്തു. ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി ആര്. അനീഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
സ്ക്കൂള് മാനേജര്‍ രാഗേഷ്. സി, വിവേകാനന്ദ ട്രസ്റ്റ് ട്രഷറര്‍ കെ.എസ്. സുഗേഷ് , സംസ്ഥാന ശാരീരിക പ്രമുഖ് നവജീവന്‍, ജില്ലാ സെക്രട്ടറി രാധാകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു. വിവിധ ജില്ലകളില്‍ നിന്നായി 500 ല്‍ അധികം മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു .