Breaking News

കനകമല കുരിശുമുടി തീര്‍ത്ഥകേന്ദ്രത്തില്‍ സാന്‍ക്റ്റിഫിക്കാത്തെ എക്ലേസിയാം 2018 സമാപനം

Apple

കനകമല : ‘സഭയെ വിശുദ്ധീകരിക്കുക’ എന്ന ലക്ഷ്യത്തോടെ കനകമല കുരിശുമുടി തീര്‍ത്ഥാടനകേന്ദ്രത്തില്‍ ആഗസ്റ്റ് 1 മുതല്‍ സെപ്റ്റംബര്‍ 8 വരെ (40 ദിവസം) നടത്തികൊണ്ടിരുന്ന ഉപവാസ പാപപരിഹാര പ്രാര്‍ത്ഥനായജ്ഞത്തിന്റെയും, കുരിശുമല കുരിശുമുടി തീര്‍ത്ഥാടനത്തിന്റെയും സമാപനം ഇരിങ്ങാലക്കുട രൂപത മെത്രാന്‍ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു.

ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മ്മികത്വം വഹിച്ച ദിവ്യബലിയില്‍ തീര്‍ത്ഥാടനകേന്ദ്രം റെക്ടര്‍ ഫാ. ജോയ് തറക്കല്‍, ഫാ. ലിജോ കരുത്തി, ഫാ. അനൂപ് കോലങ്കണ്ണി എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. ഇടവക കെ.സി.വൈ.എം. പ്രസിഡന്റ് എമില്‍ ഡേവീസിന് പേപ്പര്‍ പതാകയും, ജീസസ് യൂത്ത് കോര്‍ഡിനേറ്റര്‍ ഫ്രെഡി ജോര്‍ജ്ജിന് കുരിശും അഭിവന്ദ്യ പിതാവ് കൈമാറിക്കൊണ്ട് സമാപനദിന കുരിശുമല കയറ്റത്തിന് ആരംഭം കുറിച്ചു.

രൂപതയുടെ വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിലേക്കുള്ള സ്നേഹോപഹാരം തീര്‍ത്ഥകേന്ദ്രം റെക്ടര്‍ ഫാ. ജോയ് തറക്കല്‍, കൈക്കാരന്മാരായ ജോസ് കള്ളിയത്ത്പറമ്പന്‍, അഡ്വ. സിബി ജോസഫ് കളത്തിങ്കല്‍, ഷിബു പഴേടത്ത്പറമ്പില്‍, ലിന്റോ കരുത്തി എന്നിവര്‍ ചേര്‍ന്ന് പിതാവിന് കൈമാറി. മാതാവിന്റെ ജനന തിരുനാളിനോടനുബന്ധിച്ച് അഞ്ഞൂറോളം മേരി നാമധാരികള്‍ സമര്‍പ്പണം നടത്തി. പ്രായം കൂടിയ മേരിയേയും, പ്രായം കുറഞ്ഞ മേരിയെയും, 40 ദിവസം മുടങ്ങാതെ കുരിശുമുടി കയറിയ കാര്‍മലീത്ത സേവ്യറിനേയും പിതാവ് ആദരിച്ചു.

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.