കനകമല: കനകമലയില്‍ സി.പി.എം.പ്രവര്‍ത്തകനെ ആക്രമിച്ച കേസില്‍ മൂന്നു ബി.ജെ.പി.പ്രവര്‍ത്തകര്‍ പിടിയിലായി.വട്ടേക്കാട് ഒരുപ്പാക്ക വിബിന്‍, തടത്തില്‍ സന്ദീപ്, വിവേക് എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കൊടകര പോലിസ് കേസെടുത്തു. സി.പി.എം.പ്രവര്‍ത്തകനായ കനകമല സ്വദേശി ബൈജുവിനെയാണ് ഞായറാഴ്ച രാത്രി എട്ടോടെ ബി.ജെ.പി.പ്രവര്‍ത്തകര്‍ ആക്രമിച്ചത്.
സാരമായി പരിക്കേറ്റ ബൈജുവിനെ ഓട്ടോറിക്ഷയില്‍ കയറ്റി ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയാണ് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ബൈജുവിന്റെ സുഹൃത്ത് രഞ്ജിത്തും ബൈക്ക് യാത്രികൻ തോമസും മരിച്ചത്. ബൈജു അപകടനില ഇനിയും തരണം ചെയ്തിട്ടില്ല.