കൊടകര :മഹിളാമോര്‍ച്ച പുതുക്കാട് മണ്ഡലം സമിതിയുടെനേതൃത്വത്തില്‍ നെല്ലായിയില്‍ മഹിള സംഗമം നടത്തി. മഹിളമോര്‍ച്ചസംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ:രൂപ ബാബു ഉദ്ഘാടനം ചെയ്തു.
മഹിളമോര്‍ച്ച മണ്ഡലം പ്രസിഡണ്ട് ശ്രുതി ശിവപ്രസാദ് അദ്ധ്യക്ഷത വഹിച്ചു.
അഡ്വ: ബി..ഗോപാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. മഹിളമോര്‍ച്ച ജില്ല ജന:സെക്രട്ടറി ബിന്ധു പ്രിയന്‍, ബി.ജെ.പി മണ്ഡലം പ്രസിഡണ്ട് അരുണ്‍ പന്തല്ലൂര്‍, മണ്ഡലം ഭാരവാഹികളായ കൃഷ്ണകുമാര്‍ സി.കെ, , വിനി.കെ.എസ്, , സരോജനി സുധാകരന്‍,അഷിത റിജു,ശ്രീധരന്‍ കളരിക്കല്‍,നന്ദിനി സതീശന്‍, സജിത ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.