അന്താരാഷ്ട്ര വന ദിനത്തോടനുബന്ധിച്ച് കേരള വനം – വന്യജീവി വകുപ്പിന്റെ നേതൃത്വത്തിൽ ജി.എച്ച്.എസ്.എസ് ചെമ്പുച്ചിറയിൽ ‘മനുഷ്യ – വന്യജീവി സംഘർഷം’ എന്ന വിഷയത്തെ ആസ്പദമാക്കി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു.
ചാലക്കുടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ ശ്രീ. സി.പ്രേംനാഥ് (സെക്ഷൻ ഫോറസ്റ്റ് ഓഫീസർ), ശ്രീ. എം.എസ് ഷാജി (സെക്ഷൻ ഫോറസ്റ്റ് ഓഫീസർ)എന്നിവർ ചിത്രരചന മത്സരത്തിന് നേതൃത്വം നൽകി. പ്രസ്തുത പരിപാടിയിൽ സ്കൂൾ പ്രധാനാദ്ധ്യാപിക ശ്രീമതി.അബ്സത്ത് എ സീനിയർ അസിസ്റ്റൻ്റ് ശ്രീമതി ഗീത കെ.ജി എന്നിവർ സംസാരിച്ചു. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ വിദ്യാർത്ഥികൾക്ക് വനം-വന്യജീവി വകുപ്പ് സമ്മാനങ്ങൾ വിതരണം ചെയ്തു.