കൊടകര : കുട്ടികള്‍ക്കായി മൊബൈല്‍ പ്ലാനറ്റോറിയമൊരുക്കി മൂലംകുടം എസ്.എന്‍.വി.യു.പി സ്‌കൂള്‍. ബഹറൈന്‍ ആസ്ഥാനമായ മസ്റ്ററി ഡോംസ് കമ്പനിയുമായി സഹകരിച്ചാണ് വിദ്യാര്‍ത്ഥികള്‍ക്കായി ആകാശവിസ്മയങ്ങള്‍ നേരിട്ടു കണ്ട് അറിവു നേടുന്നതിനായി മൊബൈല്‍ പ്ലാനറ്റോറിയം ക്ലാസ് റൂമില്‍ തയ്യാറാക്കിയിരിക്കുന്നത.
പ്രദര്‍ശനോദ്ഘാടനം മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് അശ്വതി വിബി നിര്‍വഹിച്ചു. പിടിഎ പ്രസിഡണ്ട് രോഷ്ണി പ്രവീണ്‍ അദ്ധ്യക്ഷത വഹിച്ചു. ഹെസ്മിസ്ട്രസ്സ് പി പ്രീത, പി ടി എ അംഗം പ്രജിത പി പി , പ്രിപൈമറി പി ടി എ പ്രസിഡണ്ട് നിഗിഷ സിജു എന്നിവര്‍ പ്രസംഗിച്ചു.