കൊടകര : കരിങ്കൽ ക്വാറികളും മെറ്റൽ ക്രഷർ യുണിറ്റുകളും ചേർന്ന് കോടശേരി മലയെയും താഴ്വാരത്തെ കുന്നുകളെയും കാർന്നുതിന്നുന്നു. മലയോര പഞ്ചായത്ത്കളായ മറ്റത്തൂർ, കോടശേരി, വരന്തരപിള്ളി എന്നിവിടങ്ങളിൽ അനുമതിയുള്ളതും ഇല്ലാത്തതുമായ നിരവധി ക്വറികളാണ് പ്രവർത്തിക്കുന്നത്. കരിങ്കൽ സംസ്ക്കരിച്ച് മെറ്റൽ പാറമണൽ എന്നിവ നിർമ്മിക്കുന്ന പത്തോളം ക്രഷർ യുണിറ്റുകളും മേഘലയിൽ പ്രവർത്തിക്കുന്നുണ്ട്. ദിവസേനെ നൂറുകണക്കിന് ലോഡ് മണ്ണും കല്ലും മറ്റ് കരിങ്കൽ ഉല്പന്നങ്ങലുമാണ് ജില്ലയുടെ വിവിധ മേഘലകളിലേക്ക് പോകുന്നത്.
മലയോരത്തെ സമ്പന്നമായ കരിങ്കൽ നിക്ഷേപം മുന്നിൽകണ്ട് കോടിക്കണക്കിന് രൂപ മുതൽമുടക്കിയാണ് ഇവിടെ ക്വാറികളും മെറ്റൽ ക്രഷർ യുണിറ്റുകളും തുടങ്ങിയത്. ഒട്ടേറെ പാരസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ക്വാറികളും മെറ്റൽ ക്രഷർ യുണിറ്റുകളക്കും എതിരെ പലയിടത്തും ജനം സമരതിനിറങ്ങിയിട്ടുന്ടെങ്ങിലും ജനപ്രതിനിതികളുടെയും പ്രധാന രാഷ്ട്രീയ പാർട്ടികളുടെയും പിന്തുണ കിട്ടാത്തതിനാൽ പരാജയപ്പെട്ട് പിൻവങ്ങേണ്ട ഗതികേടാണ്. കുന്നുകളും മലകളും നിറഞ്ഞ മറ്റത്തൂർ പഞ്ചായത്തിൽ മാത്രം അഞ്ചു മെറ്റൽ ക്രഷർ യുണിറ്റുകളാനുള്ളത്. കുഞ്ഞെലിപ്പാറ, കടമ്പോട്, വെള്ളികുളങ്ങര, അമ്പനോളി, ഇഞ്ചക്കുണ്ട് എന്നിവിടങ്ങലിലാണ് ക്രഷർ യുണിറ്റുകൾ പ്രവർത്തിക്കുന്നത്.
വെള്ളികുളങ്ങരയിലെ ക്രഷറിനെതിരെ തുടക്കത്തിൽ ജനകീയസമരം ഉണ്ടായിരുന്നെങ്ങിലും പിന്നീട് സമരക്കാർ നിശബരായി. കുഞ്ഞാലിപ്പാറയിലെ ക്രഷറിനെതിരെ ജനരോക്ഷം ഇപ്പോളും ശക്തമാണ്. പാരസ്ഥിതികപ്രശങ്ങൾ സൃഷ്ട്ടിക്കുന്ന ഈ ക്രഷറിന്റെ പ്രവർത്തനം നിർത്തണം എന്ന് മറ്റത്തൂർ പഞ്ചായത്ത് പതിനാറാം വാർഡു പ്രത്യേക ഗ്രാമസഭ പഞ്ചായത്ത് അധിക്ര്തരോട് ഏകാകണ്ടാമായി ആവശ്യപെട്ടിട്ടുണ്ട്. ഇതു സംബന്തിച്ചു പ്രശ്നങ്ങൾ പഠിക്കാൻ പഞ്ചായത്ത് ഭരണസമിതി ഒമ്പതംഗ ഉപസമിതിയെ നിയോഗിച്ചിരിക്കുകയാണ്. കോടശ്ശേരി പഞ്ചായത്തിലെ ചട്ടികുളത്തു പ്രവർത്തിക്കുന്ന ക്രഷറിനും ക്വാറിക്കും എതിരെ ജനരോക്ഷം ഉയർന്നിട്ടുണ്ട്.
മലയോരത്ത് പാറക്കെട്ടുകൾ നിറഞ്ഞ സ്വകാര്യഭൂമി ഇപ്പോൾ പൊന്നും വിലക്കാണ് വിറ്റഴിയുന്നത്. പാറമടലോബികൾ പൊൻ വിലകൊടുതാണ് ഇത്തരം ഭൂമികൾ വാങ്ങിക്കൂട്ടുകയാണ്. കുന്നുകളിലെ മേൽമണ്ണണ് നീക്കിയാണ് കരിങ്കൽ ഘനനം ചെയ്യുന്നത്. പാറ പൊട്ടിക്കുന്നതിനു മുൻപ് തന്നെ നൂറുകണക്കിന് ലോഡ് മേൽമന്നു ഇങ്ങനെ ഘനനം ചെയ്തു വില്ക്കുന്നുണ്ട്.
മലയോരത്തെ പ്രകൃതി വിസ്മയങ്ങൾക്കും പ്രാദേശിക വിനോദസഞ്ചാര കേന്ദ്രങ്ങൾക്കും കരിങ്കൽ ക്വറികളുടെ പ്രവർത്തനം ഭിഷണിയാണ്. കോടശേരിമലയുടെ ഊന്നുകല്ലായ കുഞ്ഞേലിപാറ, വെള്ളികുളങ്ങരയിലെ കോഴിമുട്ടപാറ, ഇഞ്ചക്കുണ്ടിനു സമീപം പ്രാചീന കാലത്തെ മുനിയറകൾ കാണപ്പെടുന്ന മുനിയട്ടുകുന്നു, പ്രകൃതി സുന്ദരമായ എള്ളുപാറ, ഇതിഹ്യം ഉറങ്ങുന്ന കോടശേരിമലയിലെ നാഗത്താൻ പാറ എന്നിവയെല്ലാം തകർച്ചാഭിഷണിയിലാണ്.
kodasery mala illathakkan nokkunnavare namukku thadayam, allathe oru quarry mathram nokki janakeeya koottayma ennu paranju labham koyunnavare ottapeduthuka thanne venam, rashtreeya valarchakku vendi kunjali parayile crusher unit ne nottam vachu koru family team unnam vakkumbol athil entho dhurudhesham undu.
Pingback: ക്രഷര്‍യൂണീറ്റിനെതിരെ പ്രതിഷേധറാലിയും ധര്‍ണയും നടത്തി. | Nammude Kodakara
Pingback: കുഞ്ഞാലിപ്പാറയിലെ ക്വാറിക്കെതിരെ കേരളത്തിലെ പ്രമുഖ ചാനലുകളും ആഞ്ഞടിക്കുന്നു. | Nammude Kodakara