കൊടകര : ഇരിഞ്ഞാലക്കുട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നയാള്‍ അറസ്റ്റില്‍. ആളുര്‍ പുത്തന്‍പുരയ്ക്കല്‍ മാമാ നാസര്‍ എന്ന് വിളിക്കുന്ന നാസറാണ് പിടിയലായത്.
2015 ല്‍ ആളൂരില്‍ രാമകൃഷണന്‍ എന്നയാളെ വീട്ടില്‍ അതിക്രമിച്ച് കയ്യറി നാശനഷ്ടങ്ങള്‍ വരുത്തി ഭീഷണിപ്പെടുത്തി ദേഹോപദ്രവം എല്‍പ്പിച്ചതിനെത്തുടര്‍ന്ന് മുങ്ങി നടക്കുകയായിരുന്നു.
നാസിറിനെതിരെ മാഹിയില്‍ നിന്നുള്ള മദ്യ വില്‍പ്പന , പോലീസ് കസ്റ്റഡിയില്‍ രക്ഷപ്പെടല്‍ എന്നീ കേസുകളുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു