കൊടകര : മൂലംകൂടം സ്‌കൂളില്‍ ആരംഭിച്ച ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയിലൂടെ സമൃദ്ധമാക്കിയ അടുക്കള തോട്ടത്തിലെ വിളവെടുപ്പ് മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതിവിബി നിര്‍വ്വഹിച്ചു.മറ്റത്തൂര്‍ കൃഷിഭവന്‍, മൂലംകൂടം ശാസ്ത്ര സാഹിത്യ പരിഷത്ത് യൂണിറ്റ് , പാര്‍വ്വണം ട്രസ്റ്റ് എന്നീ വിവിധ സംഘടനകളുടെ ശ്രമത്തിലാണ് മഴമറ കൃഷി ആരംഭിച്ചത്.
ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റിയംഗം പി.കെ.അജയകുമാര്‍, പധാനധ്യാപിക എം.വി.പ്രസന്ന കുമാരി , സ്റ്റാഫ് സെക്രട്ടറി സി.ആര്‍. രാഗേഷ് എന്നിവര്‍ പ്രസംഗിച്ചു.