കൊടകര : ആനത്തടം സെന്റ് തോമാസ് പള്ളിയില്‍ 31, ജനുവരി 1 തിയ്യതികള്‍ നടക്കുന്ന സെബസ്ത്യാനോസിന്റെ അമ്പ് തിരുനാളിന്റെ കൊടിയേറ്റം ഫാ. തോമാസ് കൂട്ടാല നിര്‍വഹിച്ചു. തിരുനാള്‍ ദിനമായ 2023 ജനുവരി 1 ന് 9.30 ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബ്ബാനയ്ക്ക് യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് കാര്‍മ്മികത്വം വഹിക്കും.
വൈകീട്ട് 4.30 ന് ആരംഭിക്കുന്ന തിരുനാള്‍ പ്രദക്ഷിണം രാത്രി 7 ന് പള്ളിയില്‍ സമാപിക്കും. തിരുനാള്‍ ചടങ്ങുകള്‍ക്ക് ഇടവക വികാരി ഫാ. ജോസഫ് സണ്ണിമണ്ടകത്ത്, ജനറല്‍ കണ്‍വീനര്‍ സിജോ ചെറുവത്തൂര്‍, കൈക്കാരന്മാരായ വില്‍സന്‍ മംഗലന്‍, എഡ്ഗാര്‍ ചുങ്കത്ത്, ആഷ്വിന്‍ ഇല്ലിക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.