ആനന്ദപുരം: ശ്രീകൃഷ്ണ ഹയർ സെക്കൻ്ററി സ്കൂളിൽ സാഹിത്യ സംവാദ സദസ്സ് നടന്നു. വിദ്യാർത്ഥികളുടെ വായന പരിപോഷണവും സർഗാത്മകവികാസവും ലക്ഷ്യം വെച്ചുള്ള വായനക്കൂട്ടം(Budding writers) പരിപാടി ഫെബ്രുവരി 15 വ്യാഴാഴ്ച പത്തുമണിക്ക് പ്രശസ്ത സാഹിത്യകാരിയും ഹയർ സെക്കൻ്ററി വിഭാഗം മലയാളം അധ്യാപികയുമായ ശ്രീമതി വി.വി ശ്രീല കുട്ടികളുമായി സാഹിത്യ സംവാദം നടത്തി .
ചടങ്ങിൽ പ്രിൻസിപ്പൾ ബി.സജീവ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ടി. അനിൽകുമാർ സ്വാഗതവും ബി.ആർ സി ട്രെയിനർ Dr. സോണിയ വിശ്വം ആശംസയും സൗമ്യ എം.എസ് നന്ദിയും പ്രകാശിപ്പിച്ചു. പ്രസ്തുത ചടങ്ങിൽ നിഖില പി.എ, കാശിനാഥ് എൻ.ബി, ശ്രീഹരി, ബെൻ ലിയ തെരേസ, സഞ്ജയ് എസ് മേനോൻ എന്നിവർ വായനാക്കുറിപ്പുകൾ . അവതരിപ്പിച്ച് മികച്ച അവതരണം കാഴ്ചവയ്ക്കുകയും ചെയ്തു. വിദ്യാലയത്തിലെ മലയാളം അധ്യാപകരായ ജിൻസി ജോർജ്, ബിന്ദു ജി. കുട്ടി, പ്രിയ സി.സി, മിലി ആൻ്റണി സൗമ്യ എം.എസ് എന്നിവർ നേതൃത്വം നൽകി.