Breaking News

ചിത്രകാരനില്‍നിന്നും ഛായാഗ്രാഹകനായ കൊടകരയുടെ സ്വന്തം അനില്‍ ഈശ്വര്‍

Anil Eswar copyകൊടകരയില്‍ നിന്നും ക്യാമറ ചലിപ്പിച്ച് സിനിമയില്‍ എത്തിയ ഛായാഗ്രാഹകന്‍ അനില്‍ ഈശ്വറെ പരിചയപ്പെടാം. കൊടകരയിലെ ഒരു സാധാരണ ചിത്രകാരനായി ആര്‍ട്ടിസ്റ്റ് മോഹനന്റെ കൂടെ ജോലി ചെയ്തിരുന്നു അനില്‍ .1997 ല്‍ അമ്പിളിയുടെ ചിത്രത്തിന്റെ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ആയി സിനിമയില്‍ തുടക്കം കുറിച്ച അനില്‍ ഈശ്വര്‍ ഇപ്പോള്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രമായ സൈഗാള്‍ പാടുകയാണ് എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകനില്‍ എത്തി നില്‍ക്കുന്നു . കൊടകര സോമന്‍ തിരക്കഥ എഴുതിയ കുരുതിപൂക്കള്‍ എന്ന ചിത്രത്തിന്റെ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ആയിരുന്നു അനില്‍ .

അനിലിന്റെ ഓയില്‍ ചിത്രങ്ങളിലൊന്ന്
അനിലിന്റെ ഓയില്‍ ചിത്രങ്ങളിലൊന്ന്

അനവധി ഹ്രസ്വ ചിത്രങ്ങള്‍ക്കും പരസ്യ ചിത്രങ്ങള്‍ക്കും അനില്‍ ക്യാമറമാന്‍ ആയി ജോലി ചെയ്തു. അതിനു ശേഷം ദുബായില്‍ എത്തിയ അനില്‍ അമൃത ടെലിവിഷന്റെ വാര്‍ത്ത വിഭാഗത്തില്‍ ക്യാമറമാന്‍ ആയി ആറു വര്‍ഷം ജോലി ചെയ്തു. നടന്‍ ജോയ് മാത്യു റിപ്പോര്‍ട്ടറും അനില്‍ ക്യാമറമാന്‍ ആയി അങ്ങനെ വര്‍ഷങ്ങല്‍ തള്ളിനീക്കി. അതിനിടയില്‍ ടി എ റസാക്ക് സംവിധാനം ചെയ്ത മൂന്നാം നാള്‍ ഞായറാഴ്ച എന്ന ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചതും അനില്‍ ആണ്. ഇവന്‍ മേഘരൂപന്‍ എന്ന ചിത്രത്തിന്റെ സ്റ്റില്‍ ഫോട്ടോഗ്രാഫറായും ജോലി ചെയ്തിരുന്നു. ദുബായിയിലെ മലയാളി സംഘടനകല്‍ നിരവധി തവണ അനിലിനെ മികച്ച ക്യാമറമാന്‍ ആയി ആദരിച്ചിരുന്നു.

Art Anilനിരവധി ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലുകളില്‍ അനിലിന്റെ ഷോര്‍ട്ട് ഫിലിമുകള്‍ തിരഞ്ഞെടുക്കുകയും വേണ്ടത്ര ജനശ്രദ്ധപിടിച്ചു പറ്റുകയും ചെയ്തിരുന്നു. കുറഞ്ഞ കാലയളവില്‍ അങ്ങനെ അനേകം അവാര്‍ഡുകള്‍ അദ്ധേഹത്തെ തേടിയെത്തി. പത്തേമാരി എന്ന മമ്മൂട്ടി ചിത്രത്തില്‍ ക്യാമറാമാന്‍ മധു അമ്പാട്ടിന്റെ അസോസിയേറ്റായും വര്‍ക്ക് ചെയ്തു.

തൊണ്ണൂറു ശതമാനം ക്യാമറമേന്മാരും വരുന്നത് വിവിധ ഫിലിം ഇന്‍സ്റ്റിറ്റുട്ടില്‍ നിന്നും ആണ്, എന്നാല്‍ ഇതൊന്നും ഇല്ലാതെ തന്നെ അനില്‍ സ്വന്തം പ്രയത്നംകൊണ്ട്  ശ്രദ്ധ നേടുകയായിരുന്നു. അമേച്വര്‍ നാടകങ്ങള്‍ എഴുതി സംവിധാനം ചെയ്തുള്ള പരിചയം അദ്ദേഹത്തിന് മുന്നോട്ടുള്ള പ്രയാണത്തിന് മുതല്‍ക്കൂട്ടായി. സ്വയം പ്രയത്‌നവും ഈശ്വരാനുഗ്രഹവും കൊണ്ട് മാത്രമാണ് ഇവിടെ വരെ എത്താന്‍ സാധിച്ചതെന്ന് അനിള്‍ നമ്മുടെ കൊടകര ഡോട്ട് കോമിനോട് പറഞ്ഞു.

Pathemariഅനിലിന്റെ ക്യാമറാ കണ്ണുകളിലൂടെ പകര്‍ത്തിയ കാട്ടുമാക്കാന്‍ എന്ന ചിത്രം അടുത്ത മാസം നമ്മുടെ മുന്നിലെത്തും. മറ്റൊരു ഹിന്ദി ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോള്‍ കൊടകരക്കാരനായ അനില്‍ ഈശ്വര്‍. കൊടകരയെ കുറിച്ചും സിനിമയെ കുറിച്ചും പറയുമ്പോള്‍ അദ്ദേഹം വികാരാദീനനാകുന്നത് ഞങ്ങള്‍ കണ്ടു. സിനിമ എന്ന ലോകത്തിനു ഒത്തിരി സംഭാവനകള്‍ നല്കാന്‍ കഴിയും എന്ന ആത്മവിശ്വാസം അനിലില്‍ ഉണ്ട്. കൊടകരയില്‍നിന്നും തുടങ്ങി ഇപ്പോള്‍ സൈഗാള്‍ പാടുകയാണ് വരെ എത്തി നില്‍ക്കുന്നു അനില്‍ ഈശ്വര്‍ എന്ന ക്യാമറമാന്‍.

കൊടകര നെല്ലിപ്പറമ്പ് വടക്കേക്കര നാണുകുട്ടന്റെ മകനായ അനില്‍ ഈശ്വറിന് ഭാര്യയും രണ്ടു കുട്ടില്‍കളും ഉണ്ട്. അനില്‍ വടക്കേക്കര എന്നായിരുന്നു അദ്ധേഹത്തിന്റെ പഴയ നാമം, സിനിമയില്‍ സജീവമായതോടെ തിരക്കഥകൃത്ത് ടി.എ റസാക്ക് അനില്‍ ഈശ്വര്‍ എന്ന നിര്‍ദേശിക്കുകയായിരുന്നു. അനിലിന്റെ മുത്തച്ഛന്റെ പേരായ പരമേശ്വരനിലെ ‘ഈശ്വര്‍’ ചേര്‍ത്ത് ഇപ്പോള്‍ അനില്‍ ഈശ്വര്‍ ആയി.

ഇനിയും ഒരുപാട് കാഴ്ചകള്‍ പകര്‍ത്താന്‍ അനില്‍ ഈശ്വറിന് കഴിയുമാറാകട്ടെ. ആശംസകളോടെ നമ്മുടെ കൊടകര ഡോട്ട് കോം.
Anil Easwar  – 9544218696,9400154 999
[email protected]

9A8A7921

Related posts

9 Comments

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!