കൊടകര : കൊടകര – ആളൂര്‍ റോഡില്‍ ഗര്‍ത്തങ്ങള്‍ നിറഞ്ഞത് ഇതിലൂടെയുള്ള യാത്ര ദുരിതമേറ്റുന്നു. പുലിപ്പാറക്കുന്ന് പെട്രോള്‍ പമ്പ് ജംഗ്ഷനിലെ വലിയ ഗര്‍ത്തങ്ങളിലൂടെയുള്ള ഇരുചക്രവാഹനങ്ങളുടെ യാത്ര അപകടഭീഷണിയാണ്. കാല്‍നടയാത്രക്കാര്‍ക്കും വാഹനയാത്രികര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഇത്തരം കുഴികള്‍ നികത്തി സുഗമമായ യാത്രക്ക് സൗകര്യമൊരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.