Breaking News

വ്യാജ സ്വര്‍ണ്ണം പണയം വച്ച് പണം വാങ്ങിയ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പൊലീസ് കസ്റ്റഡിയില്‍.

കൊടകര : വ്യാജ സ്വര്‍ണ്ണം പണയം വച്ച് പണം വാങ്ങിയ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പൊലീസ് കസ്റ്റഡിയില്‍. ചാലക്കുടി പോട്ടയില്‍ താമസിക്കുന്ന കാട്ടുമറ്റത്തില്‍ ശങ്കരന്റെ മകന്‍ മുന്‍ ഡിവൈഎസ്പി വിജയന്‍ (69)നെയാണ് ചൊവ്വാഴ്ച ഉച്ചയോടെ കൊടകര പൊലീസ് വീട്ടില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തത്. കൊടകര ഫാര്‍മേഴ്സ് സഹകരണ ബാങ്ക് അതികൃധരുടെ പരാതി അനുസരിച്ചായിരുന്നു പൊലീസ് നടപടി.

10 മാസം 144.5 ഗ്രാം വ്യാജ സ്വര്‍ണ്ണം സഹകരണ ബാങ്കില്‍ പണയം വച്ച് 5,48,000 രൂപയാണ് പോലീസിലെ മുന്‍ ഡിവൈഎസ്പി യായ വിജയന്‍ കൈപ്പറ്റിയത്. ഇതിനിടെ രണ്ട് തവണ ഇയാള്‍ പണയം പുതുക്കുകയും ചെയ്തിരുന്നു. വ്യാജനെ എളുപ്പം തിരിച്ചറിയാതിരിക്കാന്‍ ചെമ്പ് ആഭരണങ്ങള്‍ നേരിയ സ്വര്‍ണ്ണ തകിടില്‍ പൊതിഞ്ഞ നിലയില്‍ ആയിരുന്നു. ബാങ്കിന്റെ പതിവ് പരിശോധനയില്‍ യാദൃശ്ചികമായാണ് തട്ടിപ്പ് ശ്രദ്ധയില്‍ പെട്ടത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!