Breaking News

നെല്ലായി പള്ളിയില്‍ തിരുനാള്‍ കൊടിയേറ്റം വെള്ളിയാഴ്ച

നെല്ലായി : നെല്ലായി സെന്റ് മേരീസ് പള്ളിയില്‍  കന്യകാമറിയത്തിന്റെയും സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാള്‍ 30, 31,  1, 2 തീയതികളില്‍ ആഘോഷിക്കുന്നു. തിരുനാളിന്റെ കൊടിയേറ്റം 30 ന്  വൈകീട്ട് 5.30 ന് ഫാ. തോമസ് ആലുക്കല്‍ നിര്‍വ്വഹിക്കും. തുടര്‍ന്ന് ആഘോഷമായ പാട്ടുകുര്‍ബ്ബാന നടക്കും. വൈകീട്ട് 7 ന് ദീപാലങ്കാര സ്വിച്ച് ഓണ്‍ കര്‍മ്മം കൊടകര ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് ജയേഷ് ബാലന്‍ നിര്‍വ്വഹിക്കും. 31 അമ്പ് തിരുനാള്‍ ദിനം രാവിലെ 6.15 ന് പ്രസുദേന്തി വാഴ്ച, ആഘോഷമായ പാട്ടുകുര്‍ബ്ബാന, വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ് ,അമ്പ് പ്രദക്ഷിണം എന്നിവയുണ്ടാകും.

ജനുവരി 1 ന് രാവിലെ 10 ന് ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബ്ബാനയ്ക്ക് ഇരിങ്ങാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാല്യേക്കര സി.എം.ഐ. കാര്‍മ്മികത്വം വഹിക്കും. മുപ്ലിയം അസംപ്ഷന്‍ ചര്‍ച്ച് വികാരി ഫാ. സജി വലിയവീട്ടില്‍ തിരുനാള്‍ സന്ദേശം നല്‍കും. വൈകീട്ട് 4.15ന് തിരുനാള്‍ പ്രദക്ഷിണം.  മരിച്ചവരുടെ അനുസ്മരണദിനമായ ജനുവരി 2 ന്  രാവിലെ 6.15 ന് വിശുദ്ധ കുര്‍ബ്ബാന, പൊതു ഒപ്പീസ്. വൈകീട്ട് 7 ന് ചെമ്മീന്‍ ബാന്‍ഡ് & ആട്ടം കലാസമിതി ഒരുക്കുന്ന  സൂപ്പര്‍ ഫ്യൂഷന്‍ ഷോ എന്നിവയുണ്ടാകും. തിരുനാള്‍ ചടങ്ങുകള്‍ക്ക് ഇടവക വികാരി ഫാ. ഡേവിസ് കൂട്ടാല, കൈക്കാരന്മാരായ മൂത്തേടന്‍ ജോസ്, കാരാത്ര വില്‍സന്‍, കൈപ്പിള്ളിപറമ്പില്‍ ജോസ്, ജനറല്‍ കണ്‍വീനര്‍ ആഴ്ചങ്ങാടന്‍ ഷാജു, ജോയിന്റ് കണ്‍വീനര്‍ തൊമ്മാന ജോയ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!