കൊടകര : ഇടതുപക്ഷ സര്‍ക്കാരിന്റെ നിയമപരിഷ്‌കരണ കമ്മീഷന്‍ പുറപ്പെടുവിച്ചിട്ടുള്ള ചര്‍ച്ച് ബില്‍ 2019 ഉടന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആനത്തടം സെന്റ് തോമാസ് ഇടവക കേന്ദ്രസമിതിയും മാതൃവേദിയും സംയുക്തമായി പ്രമേയം പാസ്സാക്കി. ഇടവക വികാരി ഫാ. മനോജ് മേക്കാടത്ത് അദ്ധ്യക്ഷത വഹിച്ചു.
കേന്ദ്രസമിതി പ്രസിഡന്റ് പോള്‍ കോട്ടുപടിക്കാരന്‍ പ്രമേയം അവതരിപ്പിച്ചു. കൈക്കാരന്മാരായ ജോസ് മാടവന, ജോഷി മുള്ളന്‍കുഴി, ജെയിംസ് ചുങ്കത്ത്, മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ആന്‍സി പോള്‍, മാതൃവേദി പ്രസിഡന്റ് നിമ്മി ജോസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് ബില്ലിനെതിരെ പ്രതിഷേധം രേഖപ്പെടുത്തി.