ദശാവതാരം ചന്ദനംചാര്‍ത്ത് സമാപിച്ചു

വെല്ലപ്പാടി: വെല്ലപ്പാടി കണ്ടംകുളങ്ങര മഹാവിഷ്ണുക്ഷേത്രത്തില്‍ നടന്നുവന്ന ദശാവതരാം ചന്ദനംചാര്‍ത്തും പ്രഭാഷണപരമ്പരയും സമാപിച്ചു. തോട്ടാമറ്റം നാരായണ്‍നമ്പൂതിരി മഹാവിഷ്ണുവിന്റെ പത്ത് അവതാരവും വിശ്വരൂപവും ഭഗവത് വിഗ്രഹത്തില്‍ ചാര്‍ത്തി.

സമാപനസമ്മേളത്തോടനുബന്ധിച്ച ആദരണസഭ സെന്‍ട്രല്‍ ജി.എസ്.ടി അസി.കമ്മീഷണര്‍ കിരണ്‍ ടി അശോക് ഉദ്ഘാടനം ചെയ്തു.സത്യന്‍ കുറുവത്ത് അധ്യക്ഷത വഹിച്ചു. തേജസ്വരൂപാനന്ദസരസ്വതിസ്വാമികള്‍ മുഖ്യപ്രഭാഷണം നടത്തി.തട്ടകത്തെ എസ്.എസ്.എല്‍.സി,പ്ലസ് ടു വിഭാഗത്തില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ ജാതിമതഭേദമില്ലാതെ ഉപഹാരം നല്‍കി ആദരിച്ചു. രഘു പി മേനോന്‍,പി.എ.സജി എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!