കൊടകര : മറ്റത്തൂര്‍ 22-ാം വാര്‍ഡ് അവിട്ടപിള്ളി പാടശേഖര സമിതി 7 ഏക്കര്‍ തരിശു ഭൂമിയില്‍ കൃഷി ഇറക്കി മാതൃകയായി. ഇതോടനുബന്ധിച്ച യോഗം വാര്‍ഡ് മെമ്പര്‍ ഷൈനി ബാബു ഉദ്ഘാടനം ചെയ്തു. ജെയ്‌സന്‍ നേരെ പറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.ബാലകൃഷണ മേനോന്‍, സഖി സുരേഷ്, റോളി ഷിബു,ശശികല കുണ്ടനി, ലിനോ മൈക്കിള്‍ തുടങ്ങിയവര്‍ സംസാരിച്ചു.