ആളൂര്‍ : ആളൂര്‍ താഴെക്കാട് കള്ളിശ്ശേരി ത്രയംബകേശ്വര ക്ഷേത്രത്തില്‍ മോഷണം പതിവാകുന്നു. ക്ഷേത്രവിളക്കുമാടത്തിലെ ഓട്ടുവിളക്കുകളാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. വിളക്കുമാടത്തിലെ ഓട്ടുവിളക്കുകള്‍ ഇളക്കിയെടുത്തു കൊണ്ട് പോയനിലയിലാണ്.
നാലാം തവണയാണ് ഇത്തരത്തില്‍ ഓട്ടുവിളക്കുകള്‍ നഷ്ടപ്പെടുന്നതെന്ന് ക്ഷേത്രസമിതി ഭാരവാഹികള്‍ പറഞ്ഞു. ആളൂര്‍ പോലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മുന്‍പ് നടന്ന മോഷണ സംഭവങ്ങളില്‍ പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് സമാനരീതിയില്‍ കഴിഞ്ഞദിവസവും മോഷണം നടന്നത്.