
കൊടകര ; ചിന്ത് കലാകാരക്കൂട്ടം കലാസംഘടനയുടെ ആഭിമുഖ്യത്തില്‍ ആളൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഹാളില്‍ ചിന്ത് കലാകാരന്മാരുടെ സംഗമം നടന്നു. മുതിര്‍ന്ന ചിന്ത്പാട്ട് കലാകാരനും കേരള ഫോക് ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവുമായ ബാലഗംഗാധര തിലകന്‍ ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ട് ബാബു കടുപ്പശ്ശേരി അധ്യക്ഷത വഹിച്ചു. സി ആര്‍ രന്തീഷ് മുഖ്യപ്രഭാഷണം നടത്തി. കെ വി ഗിരീഷ് ,ദിലീപ് മാധവ് എന്നിവര്‍ പ്രസംഗിച്ചു.