Breaking News

ചരിത്രത്തിലെ ആദ്യത്തെ ദളിത് വനിതാ പൈലറ്റ്‌ കൊടകരക്കാരിയായ ഗായത്രി

Panchamiകൊടകര : ചരിത്രത്തിലെ ആദ്യത്തെ ദളിത് വനിതാ പൈലറ്റായി മാറുകയാണ് കൊടകരക്കാരിയായ ഗായത്രി സുബ്രന്‍. കൊടകരക്കടുത്തുള്ള കോട്ടശേരിയിലെ കൂലിപ്പണിക്കാരായ സുബ്രന്റേയും ശകുന്തളയുടേയും ഏക മകളാണ് ഗായത്രി സുബ്രന്‍.

ചരിത്രത്തിലെ ആദ്യത്തെ ദളിത് വനിതാ പൈലറ്റായി കൊടകരക്കാരിയായ ഗായത്രി സുബ്രന്‍. വാര്‍ത്ത വായിച്ചു ആ കുട്ടിയുടെ ചിത്രത്തിലേയ്ക്ക് നോക്കുമ്പോള്‍ സഹതാപമാണോ തോന്നേണ്ടതെന്ന് കരുതിപ്പോയി. സ്വന്തം കഴിവ് കൊണ്ട് പഠിച്ചു അനന്തമായ ആകാശത്തോളം സ്വപ്നങ്ങള്‍ കണ്ട് ഒടുവില്‍ ലക്ഷ്യത്തില്‍ എത്തിച്ചേര്‍ന്ന മിടുക്കിയായ ഒരു പെണ്‍കുട്ടിയ്ക്കപ്പുറം അവളെ ആര് ദളിത് ആക്കി. എന്തിനു ദളിത് ആക്കി?

പെണ്‍കുട്ടികള്‍ക്ക് അസാധ്യമായ വഴികള്‍ ഇന്നത്തെ ജീവിതത്തില്‍ ഇല്ലാ എന്ന് പല മിടുക്കി പ്രതിഭകളും തെളിയിച്ചു കൊണ്ടേ ഇരുന്നു, ഇപ്പോഴും അതങ്ങനെ തന്നെ. ആണ്‍ പെണ്‍ ഭേദം പോലും പലപ്പോഴും ഇന്നത്തെ കാലത്ത് ഇതില്‍ ആവശ്യമില്ലാ എന്നിരിക്കെ സാമ്പത്തികമായി ബുദ്ധിമുട്ടില്‍ നിന്ന് ഉയര്‍ന്നു വന്ന ഒരു പെണ്‍കുട്ടിയെന്ന നിലയില്‍ ഗായത്രിയെ പോലെ പലരും അഭിനന്ദനം അര്‍ഹിക്കുന്നു. കാരണം അത്തരം കഥകള്‍ മറ്റു പലര്‍ക്കും പ്രേരക ശക്തിയാണ്, ആത്മ ബലമാണ്. അപ്പോള്‍ ആ ഒരു പരിധിയ്ക്കുള്ളില്‍ ഒതുക്കാമായിരുന്ന ഒരു ജീവിത വിജയത്തിന്റെ കഥയെ ദളിത് ആക്കി തന്നെയാണ് പല വാര്‍ത്തകളും കണ്ണില്‍ പെട്ടത് ദളിത വത്കരണം സാമ്പത്തിക അസമത്വത്തിന്റെ നിഴലിലാണെങ്കില്‍ താഴെക്കിടയിലുള്ളവര്‍ക്ക് സാമ്പത്തികവും സാമൂഹികവുമായ സമത്വം അത്യാവശ്യമായ ഒന്ന് തന്നെയാണ്.

ഗായത്രിയെ പോലെ കഴിവുള്ള കുട്ടികള്‍ ഇവിടെ എത്രയോ ഉണ്ടായിട്ടുണ്ട്, ഇനിയും ഉണ്ടാകുക തന്നെ ചെയ്യും. കഴിവിനൊപ്പം അല്ലെങ്കില്‍ ആഗ്രഹങ്ങള്‍ക്കൊപ്പം ഒരിക്കലും വലുതല്ല സാമ്പത്തിക സഹായങ്ങള്‍. അതിനെ വില കുറച്ചു കാണുന്നുമില്ല. എന്നിരുന്നാലും ഇത്തരം വാര്‍ത്തകള്‍ ഒന്ന് മനസ്സിലാക്കി തരുന്നു. സാമൂഹിക സമത്വം എത്ര പറഞ്ഞാലും നമ്മുടെ നാട്ടില്‍ ജാതീയവും നിറങ്ങളിലും ഉള്ള അസമത്വങ്ങള്‍ നിലനില്‍ക്കുന്നു.

പല വാര്‍ത്തകളിലും അത് നിറഞ്ഞു നില്‍ക്കുന്നു. നിറത്തിന്റെ പേരില്‍ ജീവിത മാര്‍ഗം വരെ നഷ്ടപ്പെട്ട പെണ്‍കുട്ടികള്‍ നമ്മുടെ സ്വന്തം കേരളത്തിലുണ്ട്. താഴ്ന്ന ജാതിയായത്തിന്റെ പേരില്‍ പ്രമോഷനുകള്‍ നഷ്ടപ്പെട്ട ഓഫീസര്‍മാരും നമുക്കിടയിലുണ്ട്. അവിടെയാണ് ഗായത്രി എന്ന പെണ്‍കുട്ടി സ്വന്തം കഴിവ് കൊണ്ട് ഉയരങ്ങള്‍ എത്തിപിടിച്ചത്. ജാതീയമായ വേര്‍തിരുവുകള്‍ ഇല്ലാതെ ഗായത്രി നമുക്ക് അഭിനന്ദിക്കാം. ദളിത് എന്ന വാക്കിലല്ല ഗായത്രി സുബ്രന്‍ എന്ന കുട്ടിയെ ഒതുക്കേണ്ടത്. ആഗ്രഹിച്ചത് നേടിയെടുത്ത മിടുക്കി എന്ന നിലയില്‍ തന്നെയാണ്.  ഗായത്രിക്ക് ആശംസകളോടെ നമ്മുടെ കൊടകര കോം…

Related posts

31 Comments

  1. അജിത

    മോളു കെട്ടിപ്പിടിച്ചു ഒരുമ്മ. Try your best. Congratulations

    Reply
  2. Krishna Das

    എടാ നായകളെ ദളിത്‌ വനിതാ എന്ന് പറയാതെ മലയാളി വനിത എന്ന് പറയാൻ പടികടാ ആദ്യം ,നിന്നെ പോലെ ഉളളവരാണ് ജാതി പേര് പറഞ്ഞു ആളുകളെ തമ്മിൽ തിരിക്കുന്നത് .

    Reply

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!