കൊടകര ; കുന്നതൃക്കോവില്‍ ക്ഷേത്രത്തിലെ നവംബര്‍ 18 ന് നടക്കുന്ന ഷഷ്ഠിമഹോത്സവത്തോടനുബന്ധിച്ച് ജനപ്രതിനിധികളുടേയും വിവിധ ഡിപ്പാര്‍ട്ടുമെന്റുകളിലെ ഉദ്വോഗസ്ഥരുടേയും യോഗം നടന്നു. സനീഷ്‌കുമാര്‍ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ദേവസ്വം പ്രസിഡണ്ട് ഡി.നിര്‍മ്മല്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അമ്പിളിസോമന്‍, ചാലക്കുടി ഡി.വൈ.എസ്.പി സിനോജ്, ദേവസ്വം സെക്രട്ടറി ഇ.രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.