കൊടകര : പുലിപ്പാറക്കുന്ന് ജി.ഡബ്ലു.എല്‍.പി.എസ്. ല്‍ എല്‍.പി.എസ്.എ. ഒഴിവിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ 29 ന് രാവിലെ 11 ന് സ്‌കൂളില്‍ നടത്തുന്ന ഇന്റര്‍വ്യൂവില്‍ നേരിട്ട് ഹാജരാകാന്‍ താല്‍പര്യപ്പെടുന്നു. ടി.ടി.സി/ഡി.എഡ്., കെ.ടെറ്റ് യോഗ്യതയുള്ളവര്‍ അസ്സര്‍ സര്‍ട്ടിഫിക്കറ്റുകളും കോപ്പികളുമായി എത്തേണ്ടതാണ്.
കോടാലി : ജി.എല്‍.പി സ്‌കൂളില്‍ ജൂനിയര്‍ അറബിക് ടീച്ചര്‍ തസ്തികയില്‍ ഒന്നും എല്‍.പി.എസ്.എ തസ്തികയില്‍ രണ്ടും ഒഴിവുകളുണ്ട്. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. യോഗ്യരായ ഉദ്വോഗാര്‍ഥികള്‍ ഈ മാസം 30 ന് രാവിലെ 11 ന് കൂടിക്കാഴ്ചക്കായി സ്‌കൂളില്‍ എത്തണം. വിവരങ്ങള്‍ക്ക് : 0480 2743560