കൊടകര : കൊടകര ഫാര്‍മേഴ്‌സ് സഹകരണ ബാങ്കിന്റെ വാര്‍ഷിക പൊതുയോഗത്തോടനുബന്ധിച്ച് (2018 നവംബര്‍ 4 )ബാങ്ക് അംഗങ്ങളില്‍ നിന്നും മികച്ച കര്‍ഷകനേയും, കര്‍ഷകയേയും, മികച്ച പട്ടികജാതി – പട്ടികവര്‍ഗ്ഗ കര്‍ഷകനേയും, കര്‍ഷകയേയും, മികച്ച ക്ഷീരകര്‍ഷകനേയും ആദരിക്കുന്നതിനും, ബാങ്കിലെ മെമ്പര്‍മാരുടെ മക്കളില്‍ 2017-18 അദ്ധ്യയന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ (സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ ഉള്‍പ്പെടെ) ഏറ്റവും ഉയര്‍ന്ന ഗ്രേഡ് വാങ്ങിയ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ക്കും എസ്.സി – എസ്.ടി. വിഭാഗത്തില്‍ ഏറ്റവും ഉയര്‍ന്ന ഗ്രേഡ് വാങ്ങിയ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ക്കും ക്യാഷ് അവാര്‍ഡ് നല്‍കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. അര്‍ഹതയുള്ള വ്യക്തികള്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് ബാങ്കുമായി ബന്ധപ്പെടേണ്ടതാണ്, ഫോണ്‍ – 0480 2720239, 2727859