കൊടകര : വായനയെ ഗൗരവമായി വീക്ഷിക്കുകയും വായനലഹരിയാക്കുകയും ചെയ്ത ഇ.കെ.ഗോപിനാഥ് ഇനി ഓര്‍മ. കരള്‍സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രിയിലായിരുന്നു അന്ത്യം. ഇന്നലെ രാവിലെ വീട്ടുവളപ്പില്‍ സംസ്‌കാരം നടത്തി. ഗോപിനാഥ് കൊടകര ഗ്രാമപഞ്ചായത്തിന്റെ കേന്ദ്ര ഗ്രന്ഥശാലയിലേക്ക് വന്നാല്‍ അതുവരെ ആരുടേയും കരസ്പര്ശമേല്ക്കാതെയിരിക്കുന്
ആരും തീരെ പ്രതീക്ഷിക്കാത്ത പുസ്തകങ്ങളാണ് അദ്ദേഹം എടുത്തിരുന്നത്. .മാത്രവുമല്ല ആ പുസ്തകം അന്വേഷിക്കുകയായിരുന്നുവെന്ന് പറഞ്ഞ് അതിനെ കുറിച്ച് വിശദമായി സംസാരിക്കുകയും ചെയ്യുമായിരുന്നു. പേജുകള്‍ നഷ്ടപ്പെട്ട് വിതരണ യോഗ്യമല്ലാത്ത വിഭാഗത്തില്‍പ്പെടുത്തി മാറ്റി വെച്ച പുസ്തകങ്ങളില്‍ നിന്നും അദ്ദേഹം പുസ്തകങ്ങള്‍ തെരഞ്ഞെടുക്കുമായിരുന്നു. അതിവിപുലമായിരുന്നു അദ്ദേഹത്തിന്റെ വായനാസമ്പത്ത്.ശാസ്ത്രവും, സാഹിത്യവും, ചരിത്രവും, ദര്‍ശനവും, ഡിറ്റക്ടീവ് കൃതികളും ,ബാലസാഹിത്യവും , രാഷ്ട്രീയവുമെല്ലാം അദ്ദേഹത്തിന്റെ വായന ലോകത്ത് സജീവമായിരുന്നു.
ഒട്ടനവധി ഡിപ്പാര്‍ട്ടുമെന്റുകളില്‍ വിവിധ തസ്തികകളില്‍ ജോലി ചെയ്തിട്ടുള്ള ഇദ്ദേഹം കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രധാനപ്രവര്‍ത്തകനായിരുന്നു. ഫിനാന്‍സ് ഓഫീസര്‍ ആയിരുന്ന കാലത്ത് കളക്ടറെ പ്രതിനിധീകരിച്ച് കേരള സാഹിത്യ അക്കാദമി എക്‌സിക്യൂട്ടിവ് യോഗത്തില്‍ പങ്കെടുക്കാന്‍ വരാറുള്ളത് ഇദ്ദേഹമായിരുന്നു. അസുഖം ബാധിതനായി വിശ്രമിക്കുമ്പോഴും 1980 കളിലെ ഭാരതയാത്രയില്‍ പങ്കെടുത്തതിന്റെ ഓര്‍മ്മകള്‍ ഉള്‍ക്കൊള്ളിച്ചുള്ള ഒരു പുസ്തകത്തിന്റെ രചനയിലായിരുന്നു അദ്ദേഹം. അക്കാദമികമായിത്തന്നെ കാര്യങ്ങള്‍ പഠിക്കുക, മാസ്റ്റര്‍ ബിരുദങ്ങള്‍ നേടുക എന്നതെല്ലാം അദ്ദേഹത്തിന്റെ ഹോബിയായിരുന്നു. ഒരു ദശകക്കാലം കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ജില്ലാതലത്തില്‍ വലിയ ഉത്തരവാദിത്വം വഹിച്ചു.
ശാസ്ത്രഗതി മാസികയുടെ മാനേജിങ് എഡിറ്ററായിരുന്ന ഇദ്ദേഹം ഇടക്കാലത്ത് വിവര്‍ത്തനത്തിലേക്ക് തിരിഞ്ഞിരുന്നു. ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിവിപുലമായിരുന്നു വായനാശീലം. ലോകസാഹിത്യത്തിലെ മുന്തിയ 100 കണക്കിന് കൃതികള്‍ അദ്ദേഹം വായിച്ചു. ശാസ്ത സാഹിത്യവും, ചരിത്രവും, ദര്‍ശനവും രാഷ്ട്രീയവുമെല്ലാം ആ വായന ലോകത്ത് നിറയെ ഉണ്ടായിരുന്നു. പ്രസിദ്ധീകരിക്കാത്ത ഒരു കൂട്ടം രചനകളുണ്ട്.
1990 – ലെ സമ്പൂര്‍ണ്ണ സാക്ഷരതാ പ്രസ്ഥാനത്തിലും ജനകീയാസൂത്രണ പ്രസ്ഥാനത്തിലും പ്രവര്‍ത്തിച്ചു. ശാസ്ത്ര പുസ്തകങ്ങളും മാസികകളും പ്രചരിപ്പിക്കുന്നതില്‍ വലിയ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. 1980 കളില്‍ കെ. ചന്ദ്രശേഖര്‍ നടത്തിയ ഭാരതയാത്രയില്‍ പങ്കെടുത്തു.വാഹനാപകടത്തില്‍ അന്തരിച്ച പ്രൊഫ. ഇ.കെ.നാരായണന്റെ അനുജനാണ്. ഇന്നലെ ഉച്ചയോടെ കൊടകര കാവനാടുള്ള വസതിയില്‍ അന്ത്ഞ്ജലിയര്‍പ്പിക്കാന്‍ സമൂഹത്തിന്റെ വിവിധിതുറകൡ നിന്നും നിരവധി പേരെത്തിയിരുന്നു.
കൊടകര : ശാസ്ത്രസാഹിത്യ പരിഷത്ത് മുന്‍നിര പ്രവര്‍ത്തകനായ ഇ. കെ. ഗോപിനാഥിന്റെ നിര്യാണത്തില്‍, കാവനാട് സെന്റ്ററില്‍ അനുശോചന യോഗം സംഘടിപ്പിച്ചു. ഒ.എന്‍.അജിത്കുമാര്‍ അധ്യക്ഷത വഹിച്ചു.ജില്ലാപഞ്ചായത് മെമ്പര്‍ സരിത രാജേഷ്, മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പെഴ്‌സണ്‍ സനല ഉണ്ണികൃഷ്ണന്‍,ടി.എ ഉണ്ണികൃഷ്ണന്‍ , എ.ജി.രാധാമണി പരിഷത്തിന്റെ മുന്‍ സംസ്ഥാന പ്രസിഡണ്ട് എ.പി. മുരളീധരന്‍, മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മാരായിരുന്ന വി.ജി.ഗോപിനാഥന്‍, പി.മുരളീധരന്‍, ഫ്രഡ്ഡി കെ താഴത്ത്, പോള്‍ പുല്ലോക്കാരന്‍, എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.