കൊടകര മാധവൻ

Kodakara-Madhavan

തൃശ്ശൂർ ജില്ലയിലെ കൊടകര ഗ്രാമത്തിൽ കളരിക്കൽ നാരായണക്കുറുപ്പിന്റേയും കല്യാണിയമ്മയുടേയും ഇളയമകനായി 1939ൽ ജനിച്ചു.സംഗീതത്തിന്റെ ആദ്യപാഠങ്ങൾ കഴിഞ്ഞ് തിരുവനന്തപുരത്ത് ഡാൻസർ ചന്ദ്രശേഖറിന്റെ ഓപ്പറയിൽ പാടി.പിന്നീട് മദ്രാസിലെത്തിയ മാധവൻ ദേവരാജൻ മാസ്റ്ററിന്റെ സഹായത്തോടെ സംഘഗാനങ്ങളിൽ പാടുകയും ചെയ്തു.അവിടെ നിന്ന് ദേവരാജൻ മാസ്റ്ററുടെ തന്നെ കൊല്ലം കാളിദാസകലാകേന്ദ്രത്തിൽ പാടാൻ എത്തി.അവിടെ നിന്നും വിരമിച്ചതിനു ശേഷം നാടകങ്ങൾക്ക് സംഗീത സംവിധാനം നിർവ്വഹിക്കുവാൻ തുടങ്ങി.കാളീചക്രം എന്ന ചിത്രത്തിന് സംഗീതം നിർവ്വഹിച്ചുവെങ്കിലും അത് പുറത്തെത്തിയില്ല.രാരീരം ആണ് മാധവന്റെ പേരു മലയാളസംഗീത സംവിധായകരുടെ പട്ടികയിലേക്ക് ഉയർത്തിയ ചിത്രം. ഭാര്യയും മകനും മകളും അടങ്ങുന്നതാണ് കുടുംബം.

കൊടകര അറിയാതെ പോയ പ്രതിഭാധനനായ ഗായകന്‍ , ഒപ്പം നല്ല മ്യൂസിക്‌ ഡയറക്ടർഉം ആയിരുന്നു, മമ്മൂട്ടി ചിത്രമായ രാരീരം പോലെ 10 കണക്കിന് സിനിമകള്‍ക്ക് ഈണഠ കൊടുത്തയാൾ.. രാരീരത്തിലെ രാരീരം രാ….രീരം…..എന്ന ഗാനം യേശുദാസ് പാടി ധന്യമാക്കിയതാണ്.. മലയാള പുണ്യമായ നിരവതി ഗായികാ ഗായകന്മാരെ പാടിപ്പിച്ചിട്ട്ള്ള മ്യൂസിക്‌ ഡയറക്ടർ ആണ് മാധവൻ. നിരവധി അയ്യപ്പ ഭക്തി ഗാനങ്ങൾക്കും അദേഹം ഈണം പകർന്നു. 1990ൽ പുറത്തിറങ്ങിയ പഞ്ചവാദ്യം എന്ന ചിത്രത്തിൽ യേശുദാസ് പാടിയ ഇന്ദ്രനീല നഭസ്സിൽ മുങ്ങിയ… എന്ന് തുടങ്ങുന്ന ഈ ഗാനം ഒന്ന് കേട്ട് നോക്കൂ..

നമ്മില്‍ന്നിന്നകന്നു പോയ ആ കൊടകര വൈടൂര്യത്തെ ഒരിക്കല്‍കൂടെ നമിക്കുന്നു , സ്മരിക്കുന്നു…[divider]

[vcyt id=sKkUBvMQeOQ w=640 h=385]
കടപ്പാട് : സുഭാഷ്‌ കൊടകര.
List of Malayalam Songs composed by Kodakara Madhavan
Sl Song Movie Year Singer Lyrics Musician
1 Thamassin … Kaalee Chakram 1979 KJ Yesudas GK Pallath Kodakara Madhavan
2 Devi Rathi Devi … Kaalee Chakram 1979 Vani Jairam, Chorus GK Pallath Kodakara Madhavan
3 Vedana … Kaalee Chakram 1979 P Susheela GK Pallath Kodakara Madhavan
4 Amritha … Kaalee Chakram 1979 P Madhuri GK Pallath Kodakara Madhavan
5 Aakaasha Gangayil … Kothi Theerumvare 1985 KJ Yesudas, Jency Sathyan Kottappadi Kodakara Madhavan
6 Chithirappoo Vidarum … Kothi Theerumvare 1985 Unni Menon Sathyan Kottappadi Kodakara Madhavan
7 Mandaara Pushpangal … Raareeram 1986 KS Chithra ONV Kurup Kodakara Madhavan
8 Raareram raro … Raareeram 1986 KJ Yesudas ONV Kurup Kodakara Madhavan
9 Indraneela Nabhassil … Panchavaadyam 1990 KJ Yesudas V Vishnudas Kodakara Madhavan
10 Prabhaatha Velayil … Pranava manthram 1990 KJ Yesudas V Vishnudas Kodakara Madhavan

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!