കല്ലേറ്റുംകര : കല്ലേറ്റുംകര റെയിൽവേ ഓവർ ബ്രിഡ്ജിനു സമീപം സ്വകാര്യ ബസ്സും മോട്ടോർ സൈക്കിളും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. മുരിയാട് കാടുമാക്കൽ പരമേശ്വരന്റെ മകൻ ടിപ്പർ ഡ്രൈവറായ രാമു എന്ന സുഭാഷാണ്
(48) മരിച്ചത്. രാത്രി എട്ടു മണിയോടെയാണ് സംഭവം.
ഇരിങ്ങാലക്കുട – വെള്ളിക്കുളങ്ങര റൂട്ടിൽ ഓടുന്ന “ജോസ്കോ” എന്ന സ്വകാര്യ ബസ്സും, എതിർ ദിശയിൽ നിന്നും വന്നിരുന്ന മോട്ടോർ സൈക്കിളുമാണ് കൂട്ടിയിടിച്ചത്. ആളൂർ പോലീസ് സംഭവ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.