കൊടകര : പഞ്ചായത്തിലെ 12-ാംവാര്‍ഡായ പേരാമ്പ്രയില്‍ ഹരിത ഗ്രാമം പദ്ധതക്ക് തുടക്കമായി. വാര്‍ഡിനെ കാര്‍ഷിക സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യം വെച്ചുള്ള ഈ പദ്ധതിയില്‍ ആദ്യ ഘട്ടം മുഴുവന്‍ വീടുകളിലും സൗജന്യമായി കറിവേപ്പ് തൈകള്‍ നല്‍കി. ടി. ജെ. സനീഷ്‌കുമാര്‍ എം.എല്‍. ഉദ്ഘാനം ചെയ്തു. പഞ്ചായത്തംഗം ടി. വി. പ്രജിത്ത് അദ്ധ്യക്ഷത വഹിച്ചു. ബാബു ഐസക് സ്വാഗതവും ഉഷ ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു.