ആനന്ദപുരം: ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കൻററി സ്ക്കൂളിലെ ജൂനിയർ റെഡ്ക്രോസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ കുഴിക്കാട്ടുകോണം സാകേതം സ്നേഹസദനം സന്ദർശിച്ചു. വിദ്യാർത്ഥികൾ അമ്മമാർക്കൊപ്പം ചിലവഴിക്കുകയും അവർക്കായി ശേഖരിച്ച നിത്യോപയോഗ സാധനങ്ങളും വസ്ത്രങ്ങളും സാകേതം ഭാരവാഹി മോഹനന് കൈമാറി. വിദ്യാർത്ഥികളായ മിത്ര ഡെറ്റ്സ്, ദേവത്തൻ എസ് നായർ, ഋതുപ്രിയ ജെ.ആർ.സി അധ്യാപകരായ ബിനു ജി.കുട്ടി , സൂര്യ ജി നാഥ്, സി. മിനി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി