കൊടുങ്ങ ശ്രീ ദുര്‍ഗ്ഗാദേവി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനവും മഹാ ഗുരുതിയും ഭക്തി നിര്‍ഭരമായി ആഘോഷിച്ചു. ക്ഷേത്ര ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി ശ്രീ.മിഥുന്‍ രാമചന്ദ്രനും,ക്ഷേത്രം മേല്‍ശാന്തി അഭിലാഷ് വയലാറും മുഖ്യ കാര്‍മ്മികത്വത്തില്‍ വഹിച്ചു.
ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡണ്ട് സുധന്‍ ആളോന്‍,സെക്രട്ടറി സജീവന്‍ കൈലാന്‍, വൈസ് പ്രസിഡണ്ട് ബിജു ഓടാട്ടില്‍,ജോയിന്‍ കണ്‍വീനര്‍ നവനീത് കല്ലിങ്ങപുറം, അജിത്ത് തേമാത്ത് , ക്ഷേത്രം മാനേജര്‍ അഭിലാഷ് പിഷാരം മാതൃസമിതി പ്രസിഡണ്ട് ബിന്ദു വടേക്കാട്ടില്‍, കൂടാതെ മാതൃസമിതി അംഗങ്ങളും,
കമ്മിറ്റി അംഗങ്ങളും നേതൃത്വം വഹിച്ചു. വെളുപ്പിന് നടതുറപ്പ്, നിര്‍മ്മാല്യ ദര്‍ശനം,
മഹാഗണപതി ഹോമം, ഉഷ പൂജ തുടര്‍ന്ന് കലശ പൂജ, കലശാഭിഷേകം , ശ്രീഭൂത ബലി,തുടര്‍ന്ന് അന്നദാനം.
നടപാത സമര്‍പ്പണം, എസ്.എസ്.എല്‍.സി,പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡ് ധാനം , വൈകീട്ട് 6.30 ന് ദീപാരാധന, നിറമാല ചുറ്റുവിളക്ക് , അത്താഴ പൂജ തുടര്‍ന്ന് രാത്രി 8ന് നാടന്‍ കലാവേദി കോടാലി അവതരിപ്പിച്ച കാളകളി,നാടന്‍പാട്ടും, മുടിയാട്ടം വെളുപ്പിന് മഹാ ഗുരുതി എന്നിവയും ഉണ്ടായി.