ചെമ്പുചിറ : ചെമ്പുചിറ സ്കൂൾ എസ് പി സി യുടേയും കാർഷിക ക്ലബിന്റെയും നേതൃത്വത്തിൽ വേനൽക്കാല പച്ചക്കറി കൃഷി ആരംഭിച്ചു. മറ്റത്തൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ദിവ്യ സുധീഷ് പദ്ധതിയുടെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.
സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി. രേഖ എ, ഹെഡ്മിസ്ട്രസ്റ്റ് ശ്രീമതി ടെസ്സി പി പി , OSA പ്രതിനിധി ശ്രീ മാണി മാസ്റ്റർ , എം പി ടി എ പ്രസിഡന്റ് ശ്രീമതി. ജിസ്സി ടിറ്റൻ, പി ടി എ അംഗങ്ങളായ ശ്രീ ജോജു ,ശ്രീമതി. ഗീത, അധ്യാപകർ, എസ് പി സി CPO ശ്രീമതി. അജിത പി കെ , ACPO ശ്രീമതി. വിനിത ശിവരാമൻ എസ് പി സി കേഡറ്റുകൾ എന്നിവർ സന്നിഹിതരായിരുന്നു. സീനിയർ, ജൂനിയർ വിഭാഗങ്ങളിലായുള്ള 88 കേഡറ്റുകൾ ഓരോ ഗ്രോ ബാഗിന്റെവീതം പരിചരണം ഏറ്റെടുത്തു