കൊടകര : നവകേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായുള്ള പച്ചത്തുരുത്ത് നിര്‍മ്മാണത്തിന്റെ ആളൂര്‍ പഞ്ചായത്ത്തല ഉദ്ഘാടനം പ്രസിഡണ്ട് കെ.ആര്‍.ജോജോ നിര്‍വ്വഹിച്ചു. കുഴിക്കാട്ടുശ്ശേരി വഴിയോര വിശ്രമകേന്ദ്രത്തിനു സമീപം വെള്ളാമച്ചിറ കുളത്തിന്റെ കരയില്‍ നൂറോളം വൃക്ഷത്തൈകള്‍ നട്ടു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രതി സുരേഷ് അദ്ധ്യക്ഷത വഹിച്ചു.
മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സന്ധ്യ നൈസന്‍ മുഖ്യാതിഥിയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ജോസ് മാഞ്ഞൂരാന്‍, അംഗം ജുമൈല ഷഗീര്‍, ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്മാരായ ഷൈനി തിലകന്‍, അഡ്വ.എം.എസ്.വിനയന്‍, ബി.എം.സി.കണ്‍വീനര്‍ പി.കെ.കിട്ടന്‍, കില ഫാക്കല്‍ട്ടി വി.കെ.ശ്രീധരന്‍ എന്നിവര്‍ പ്രസംഗിച്ചു. വാര്‍ഡ് മെമ്പര്‍ മിനി പോളി സ്വാഗതവും സി.ഡി.എസ്.മെമ്പര്‍ അജിത രവി നന്ദിയും പറഞ്ഞു.