കൊടകര ; മുതിര്‍ന്ന കൊമ്പ് വാദ്യകലാകാരന്‍ കൊടകര കാവുംതറ എരവത്ത് രാമന്‍നായര്‍(94) അന്തരിച്ചു. കൊടകര കല്ലേങ്ങാട്ട് വീട്ടില്‍ പാറുക്കുട്ടിയമ്മയുടേയും ചിറ്റ്യേത്ത് ശങ്കരന്‍നായരുടേയും മകനായി കൊല്ലവര്‍ഷം 1106 ലാണ് രാമന്‍ നായരുടെ ജനനം. പ്രാഥമികസ്‌കൂള്‍ വിദ്യാഭ്യാസം മാത്രം നേടിയ ഇദ്ദേഹം കൊമ്പുവാദ്യവിദഗ്ധരായ മഞ്ഞാടി രാമന്‍നായര്‍, എരയാംകുടി നൂലേലി വേലുപ്പണിക്കര്‍ എന്നിവരില്‍നിന്നും കൊമ്പ് വാദനത്തില്‍ പരിശീലനം നേടി. കൊടകര പൂനിലാര്‍ക്കാവ് ക്ഷേത്രത്തിലെ അടിയന്തിരക്കാരനായാണ് വാദ്യകലംരംഗത്തേക്ക് പ്രവേശിച്ചത്.തൃശൂര്‍ പൂരത്തിന് പാറമേക്കാവിന്റെ ഇലഞ്ഞിത്തറമേളത്തില്‍ 75 വര്‍ഷം പങ്കെടുത്തു.
നന്തിപുലം പയ്യൂര്‍ക്കാവ്, കുമരഞ്ചിറ, കുറുമാലിക്കാവ്, വെട്ടുകുന്നത്തുകാവ് ,മേക്കാവ് പറയോഗങ്ങളില്‍ സജീവസാന്നിധ്യമായിരുന്നു. ആറാട്ടുപുഴ പൂരം, പെരുവനം പൂരം, ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ഉത്സവം, തൃപ്പൂണിത്തുറ ഉത്സവം, നെന്‍മറ വേല, ഉത്രാളിക്കാവ് പൂരം, എടക്കുന്നി വിളക്ക്, തൊട്ടിപ്പാള്‍ പൂരം,തൃപ്പയ്യ ഉത്സവം തുടങ്ങി കേരളത്തിലെ നിരവധി ചെറുതും വലുതുമായ പൂരങ്ങളില്‍ കൊമ്പുനിരയുടെ അമരക്കാരനായിരുന്നു.
തൃപ്പേക്കുളം അച്യുതമാരാരുടെ മേളങ്ങലില്‍ അനവധി വര്‍ഷം കൊമ്പ് പ്രമാണിയായിരുന്നു. ഭാര്യ ; പാലാഴി കളപ്പാട്ടില്‍ സരസ്വതിയമ്മ.മക്കളില്ല. സഹോദരങ്ങള്‍ പരേതനായ നാരായണന്‍നായര്‍, ബാലകൃഷ്ണന്‍ (കൊമ്പുകലാകാരന്‍),