നന്തിക്കര : ഹിന്ദു മിഷന്‍ ട്രസ്റ്റിന്റെയും അമ്യത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് & റിസര്‍ച്ച് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. ട്രസ്റ്റ് പ്രസിഡന്റ് സന്തോഷ് ബോബന്‍അദ്ധ്യക്ഷത വഹിച്ചു. പുതുക്കാട് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ സൂരജ് കെ.എസ്. ഉദ്ഘാടനം നിര്‍വഹിച്ചു.
യോഗ ആചാര്യന്‍ ശിവരാമന്‍ കോമത്തുകാട്ടിലിനെ ചടങ്ങില്‍ ആദരിച്ചു. കൊടകര അമ്യത ഹോസ്പിറ്റല്‍ കോഡിനേറ്റര്‍ ജയന്‍ കൊടകര, ,ബൈജു ചെല്ലിക്കര, വടുതല നാരായണന്‍, ഷാജു പുതുപ്പുള്ളി, കെ.പ്രവീണ, കെ.വിജയന്‍, മണിമേനോന്‍, ഹരിദാസ് കൊറ്റിക്കല്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.