കൊടകര : വീട്ടിലെ ഏര്‍ത്ത് കമ്പിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥി മരിച്ചു. കൊടകര കാവനാട് പാലക്കല്‍ വിശ്വംഭരന്റെയും നിഷയുടെയും ഏക മകന്‍ ആകര്‍ഷ് ആണ് മരിച്ചത്.
കൊടകര ജി. എല്‍ പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. വ്യാഴാഴ്ച വൈകീട്ട് 4 മണിയോടെ ആയിരുന്നു സംഭവം. വീട്ടില്‍ കുട്ടിയെ കാണാത്തത്തിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് ഏര്‍ത്ത് കമ്പിക്ക് സമീപം വൈദ്യുതാഘാതമേറ്റ് കിടക്കുന്നത് കണ്ടത്. ഉടനെ കൊടകരയില്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.